September 4, 2026

നിർദ്ധന കുടുംബത്തിലെ മകളുടെ വിവാഹം കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തി.

0
IMG20181209113003
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: .

പിലാക്കാവ് വാളാട്ടുക്കുന്നിൽ  കെ.എസ്.അബ്ദുറഹ്മാൻ, ആസിയ എന്നീ ദമ്പതികളുടെ മകൾ അജ്മിലയുടെ വിവാഹത്തിന് സഹായഹസ്തവുമായ്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വിവാഹ ചടങ്ങ് ഏറ്റെടുത്ത് ധന്യ മുഹൂർത്തമാക്കുവാൻ സാധിച്ചു. പെൺകുട്ടിക്ക് സ്വർണ്ണവും, ആവശ്യമായ വസ്ത്രങ്ങളും  വാങ്ങി  വധുവിന്റെ ഭവനത്തിൽ ചെന്ന് കൈവശം ഏൽപ്പിച്ചു. കൂടെ ഉപ്പയ്ക്കും, ഉമ്മയ്ക്കും കൂടിയുള്ള വസ്ത്രങ്ങളും  കൊടുത്തു. പി.ടി.ജോൺ, എൻ.കെ.വർഗ്ഗീസ്, പി.വി ജോർജ്ജ്, എം.പി.ശശികുമാർ, സുനിൽ കുമാർ എ,ഹമീദ് പിലാക്കാവ്, മുസ്തഫ എളളിൽ, മഷൂദ്.വി, ജെയിംസ്, ഗിരിഷ് കുമാർ എം.കെ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *