July 26, 2026

ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് മഹോത്സവം 13 മുതൽ

0
IMG_20181211_120321
By ന്യൂസ് വയനാട് ബ്യൂറോ
ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് മഹോത്സവം  13 മുതൽ.
കൽപ്പറ്റ: ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ഡിസംബർ  13-ന് അയ്യപ്പൻ  വിളക്ക് മഹോത്സവത്തിന് തുടക്കമാവും .മഹോത്സവത്തിന്റെ ഭാഗമായി  ജാതിഭേദമന്യേ ഉള്ള ഭക്തജന സഹായത്തോടെ നടത്തുന്ന അന്നദാനവും  13, 14, 15 തിയ്യതികളിൽ നടക്കും.  'ശബരിമല മാഹാത്മ്യം' എന്ന വിഷയത്തിൽ   ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഇ. കെ ശശിധരൻ തോമാട്ടുചാൽ അവരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണം ഉണ്ടാകും. ,    മഹോത്സവത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ച് മണിക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ്  കൽപ്പറ്റ ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെടും.തുടർന്ന് വിവിധ പൂജാകർമ്മങ്ങളും നടക്കും . മഹോത്സവത്തിന് മാറ്റുകൂട്ടുവാൻ കുഞ്ഞനും സംഘവും  ഇത്തവണ മേളവും  തായമ്പകവും അവതരിപ്പിക്കും .18 വർഷം തുടർച്ചയായി    നടത്തിവരാറുള്ള  അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ഈ വർഷവും വലിയ ഭക്ത ജനതിരക്ക് പ്രതീക്ഷിക്കുന്നതായും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *