April 17, 2026

ശില്‍പശാലയും സംരംഭമേളയും നടത്തുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ സംരംഭകത്വ മാര്‍ഗനിര്‍ദേശ ശില്‍പശാലയും സംരംഭമേളയും നടത്തുന്നു. ഡിസംബര്‍ 15നു രാവിലെ 10.30ന് മാനന്തവാടി ഗവ. യുപി സ്‌കൂള്‍ ബിആര്‍സി ഹാളിലാണ് പരിപാടി. നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം ആര്‍ രവികുമാര്‍ അധ്യക്ഷത വഹിക്കും. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം ട്രെയിനിങ് കോ-ഓഡിനേറ്റര്‍ ആല്‍ബിന്‍ ജോണ്‍ വിഷയാവതരണം നടത്തും. എംപ്ലോയ്‌മെന്റ് ഓഫിസര്‍ (എസ്ഇ) ടി അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിക്കും. മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, കനറാ ബാങ്ക് സീനിയര്‍ മാനേജര്‍ എം ഡി ശ്യാമള തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *