April 17, 2026

മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

0
D-Y-S-P
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: കമ്പളക്കാട് ജനമൈത്രി പൊലീസും ഡി.എം.വിംസും കോട്ടത്തറ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി-എം.വിംസ് അസി.ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രീത മനോജ്, റഷീന സുബൈര്‍, വി.അബ്ദുല്ല, ജോര്‍ജ് വി.ജെ, ശാരദ മണിയന്‍, വി.അബ്ദുല്‍നാസര്‍, ബിനുകുമാര്‍ പി.ബി, സാലി സാബു, ശശിധരന്‍ എം.കെ, എം.മമ്മൂട്ടി, രമ്യ ശിവദാസ്, സതീഷ് കുമാര്‍ പി.കെ സംസാരിച്ചു. ജനമൈത്രി സി.ആര്‍.ഒ റസാക്ക് .എം.കെ സ്വാഗതവും, വസന്ത.ഇ.കെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *