April 17, 2026

വനിതാ മതില്‍: അവലോകന യോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
   നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിന്റെ പഞ്ചായത്ത്തല സംഘാടക സമിതി യോഗം ഡിസംബര്‍ 20നകം ചേരാന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് യോഗം വിളിച്ചു ചേര്‍ക്കുന്നതിനുളള ചുമതല. യോഗത്തില്‍ വനിതാ മതിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് പ്രത്യേകം ജില്ലാതല ഉദ്യോഗസ്ഥരേയും നിശ്ചയിച്ചു. ഓരോ പഞ്ചായത്തില്‍ നിന്നും 1200 പേരെ വീതം അണിനിരത്താനും യോഗത്തില്‍ തീരുമാനിച്ചു.ഡിസംബര്‍ 24 ന് വാര്‍ഡ്തല യോഗം ചേര്‍ന്ന് പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കും. മുപ്പതിനായിരം പേരാണ് ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നത്. ജനുവരി 1 ന് ഉച്ചക്ക് 2 ന് കോഴിക്കോട് മനോരമ ജംഗ്ഷനില്‍ എത്തിചേരുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. വാഹനങ്ങളും ഭക്ഷണവും പ്രാദേശികതലത്തില്‍ ഒരുക്കും. പഞ്ചായത്ത്തല യോഗത്തില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, യുവജന,വിദ്യാര്‍ത്ഥി സംഘടനകള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, സര്‍വീസ് സംഘടനാ ഭാരവാഹികള്‍, പെന്‍ഷനേഴ്‌സ് യൂനിയന്‍ പ്രതിനിധികള്‍, എംജിഎന്‍ആര്‍ഇജിഎ വര്‍ക്ക് യൂനിയന്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, സാമൂഹികസാംസ്‌കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ എ.ഡി.എം കെ അജീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ലജീന എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *