April 17, 2026

സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും വർഗ്ഗീയ പ്രീണന നയത്തിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടത്തി

0
02-4
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും വർഗ്ഗീയ പ്രീണന നയത്തിൽ പ്രതിഷേധിച്ച് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ കലക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടത്തി.ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച കരിനിയമം പിൻവലിക്കുക,ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കുക,ബി.ജെ.പി,സി.പി.എം,പാർട്ടികളുടെ വർഗ്ഗീയ പ്രീണന നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായിട്ടാണ് വയനാട് ജില്ലാ കലക്ടറേറ്റിനുമുമ്പിൽ ധർണ സംഘടിപ്പിച്ചത്.ജാതീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് നവോത്ഥാന മൂല്യങ്ങൾ തകർത്ത് കൊണ്ട് ബി.ജെ.പിയും സി.പി.എം-ഉം വോട്ട് തട്ടാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇന്ത്യ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ അഴിമതിക്കാരാണെന്ന്‍ ബോദ്ധ്യപ്പെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി സർക്കാർ-സർക്കാർ ചിലവിൽ മതിൽതീർക്കുന്ന ഒരു വിഭാഗം ആളുകളെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്.ഇതിലൂടെ മതസ്പർദ്ധയുണ്ടാക്കി കേരളത്തിലെ പ്രളയക്കെടുതിമൂലവും ശബരിമലയിലെ ഭക്തരുടെ പോലീസ് തേർവാഴ്ച നടത്തുന്നത് മറച്ച് വെക്കുന്നതിനുമാണ് ശ്രമിക്കുന്നത്.ധർമ ഡി.സി.സി. പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം അധ്യക്ഷത വഹിച്ചു.കണ്‍വീനർ എൻ.ഡി.അപ്പച്ചൻ സ്വാഗതം പറഞ്ഞു.മുൻമന്ത്രി പി.കെ.ജയലക്ഷമി മുഖ്യപ്രഭാഷണം നടത്തി.കെ.കെ.അഹമ്മദ്ഹാജി,ഭൂപേഷ്,പ്രവീണ്‍ തങ്കച്ചൻ,പൗലോസ് കുറുമ്പേമഠം,കെ.സി.റോസക്കുട്ടി ടീച്ചർ ,എൻ.കെ.റഷീദ്,സി.പി.വർഗ്ഗീസ്,കെ.കെ.അബ്രഹാം,പി.പി.ആലി,അഡ്വ.എൻ.കെ.വർഗ്ഗീസ്,പി.ഇബ്രാഹിം മാസ്റ്റർ,എം.മുഹമ്മദ് ബഷീർ,സി.മൊയ്തീൻക്കുട്ടി,പടയൻ മുഹമ്മദ്,കെ.എൽ.പൗലോസ്,ചിമ്മ ജോസഫ്,പി.കെ.അസ്മത്ത്,വിപണന ചന്ദ്രൻമാസ്റ്റർ,റഹിമൻമാസ്റ്റർ,കെ.എസ്.എസ്.ബി.ഗോപി.പടിഞ്ഞാറത്തറ,എൻ.എം.വിജയൻ,നജീബ് കരണി,പോൾസണ്‍ കൂവക്കൽ,വി.എ.മജീദ്,എം.എ.ജോസഫ്, പി.പി.ജോർജ്ജ്,ജി.വിജയമ്മടീച്ചർ,എം.ജി.ബിജി,ടി.ഹംസ്സ,എം.ബാപ്പൂട്ടിഹാജി,എം.എ.അസ്സൈനാർ,അബുള്ള മാടക്കര,കെ.കെ.ഗോപിനാഥൻമാസ്റ്റർ,മാണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.പി.ഉസ്മാൻ,ആരിഫ് ബത്തേരി,വി.എം.അബൂബക്കർ,പി.കെ.അഷ്‌റഫ്,കളത്തിൽ മമ്മൂട്ടി,കാട്ടി ഗഫൂർ,എ.കെ.സലീം,വടകര മുഹമ്മദ്,മുജീബ് കെ.എം.തൊടി,അഡ്വ.ജോഷി സിറിയക്ക്,സിൻ സാബ,ബീന മുള്ളൻകൊല്ലി,മജീദ് പുൽപ്പാറ,നിസി അഹമ്മദ്,അഷ്‌റഫ് കുത്ത്,ജോസ് കണ്ടം തുരുത്തി,സ്റ്റീഫൻ പുതുക്കുടി,സുരേഷ് ബാബു മേപ്പാടി,പി.എൻ.ജോസ്,ശകുന്തള ടീച്ചർ,ബേബി പുയ്ക്കൽ,ശാന്തകുമാരി,ബിനുതോമസ്,പി.ജെ.ബേബി,ജിൻസി സണ്ണി തരിയോട്,ഷാജി തരിയോട്,മാത്യു വട്ടകുളം,ജോയി ചുട്ടിതറ,സുരേഷ് ബാബു,ഉണ്ണികൃഷ്ണൻ,രാമചന്ദ്രൻ വൈത്തിരി,ബെന്നി അരിഞ്ചേർമല,ജിജി വെള്ളമുണ്ട,രാജേന്ദ്രൻ കൽപ്പറ്റ,നജീബ് പിണങ്ങോട്,ബാബു പഴുപ്പത്തൂർ,എം.കെ.രവീന്ദ്രൻ ചീരാൽ,ജോസ് കുണ്ടത്തിൽ,മണി നൂൽപ്പുഴ,വാസുദേവൻ വടക്കനാട്,,ഷിജു മുട്ടിൽ,എം.ഒ.ദേവസ്യ,കെ.എൽ.ജോഷി എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *