April 24, 2024

സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ക്രിമിനൽ ജൂഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ

0
Mg 0004 Copy
കൽപ്പറ്റ : സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം ഉടൻ നടപ്പിലാക്കണമെന്നും സർക്കാരിന്റെ പരിഗണനയിലുള്ള വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും  കേരള ക്രിമിനൽ ജൂഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (കെ.സി.ജെ.എസ്.എ) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കെ. സുജാതയുടെ  അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ആന്റണി സാവ്യോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. അനീൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം.സുരേഷ്, കൽപ്പറ്റ ബാർ അസോസിയേഷൻ അഡ്വ: പി.എം. രാജീവ്, കൽപ്പറ്റ സി.ജെ.എം കോടതി ശിരസ്തദാർ പി.ചന്ദ്രൻ , സംസ്ഥാന രക്ഷാധികാരി ടി.മൂസ്സ, കേരള അഡ്വക്കേറ്റ് ക്ളാർക്ക്സ് അസോസിയേഷൻമു,ൻ  സംസ്ഥാന  പ്രസിഡണ്ട് കെ. പ്രകാശൻ, ജില്ലാ പ്രസിഡണ്ട് കെ. നാണു എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു . കെ.സി.ജെ.എസ്.എ വയനാട് ജില്ലാ സെക്രട്ടറി കെ.എൻ. ജയരാജ് സ്വാഗതവും സംസ്ഥാന സമിതി അംഗം സി.ജയദേവൻ നന്ദിയും പറഞ്ഞു.

   കെ.കെ. സുജാത (പ്രസിഡണ്ട്) കെ.എൻ. ജയരാജ് (സെക്രട്ടറി) എം.കെ ഭഗയൽ സിങ്ങ് (ട്രഷറർ) എൻ.കെ. സഫറുള്ള (വൈസ് പ്രസിഡണ്ട്) പി.പി. അനിത (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *