April 27, 2024

സംസ്ഥാനത്ത് ജനതാദൾ-എസിൽ നിന്ന് ഒരു വിഭാഗം പ്രവർത്തകർ സി.പി.ഐ യിൽ ചേരുന്നു

0
Img 20181218 Wa0015
സ്വീകരണ സമ്മേളനം ഡിസംബർ 23ന് ബത്തേരി അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ 
കൽപ്പറ്റ :സംസ്ഥാനത്ത് ജനതാദൾ-എസിൽ നിന്ന് ഒരു വിഭാഗം പ്രവർത്തകർ സിപിഐ യിൽ ചേരുന്നു. പ്രസിഡന്റ് സ്ഥാനത്തെയും  മന്ത്രി സ്ഥാനത്തെയും  ചൊല്ലിയുമുള്ള തർക്കവും പാർട്ടിയെ നിർജ്ജീവമാക്കിയ സാഹചര്യത്തിലും, വിമത പ്രവർത്തനങ്ങളുടെ കേന്ദ്രമായി പാർട്ടി മാറ്റപ്പെട്ട സാഹചര്യത്തിലുമാണ്  പ്രമുഖ നേതാക്കളടക്കം പാർട്ടി വിടുന്നതെന്ന് കൽപ്പറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രവർത്തകർ പറഞ്ഞു . ഒട്ടുമിക്ക ജില്ലകളിലും ഓരോ എം.എൽ.എമാർക്കും നിലവിൽ ഓരോ പ്രസിഡന്റാണുള്ളത്.ഇടത്പക്ഷത്തിനൊപ്പം തന്നെ നിൽക്കണമെന്നുള്ളത്ക്കൊണ്ടും, കരുത്തരായ നേതാക്കൾ ഉള്ളതുകൊണ്ടുമാണ് സിപിഐ യിൽ തന്നെ ചേരുന്നത് .നാഷണൽ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ അഷ്‌റഫ്,വി.ആർ സോമ സുന്ദരം, തൃശൂർ ജില്ലാ മുൻ പ്രസിഡന്റ് സി.പി റോയ് ,സംസ്ഥാന എക്സിക്യുട്ടീവ് വി.എം വർഗീസ്,സാജു ഐക്കരക്കുന്നത്ത് ,അഷ്‌റഫ് കലിപ്പാലി ,മറ്റ് പോഷക സംഘടന സംസ്ഥാന ഭാരവാഹികൾ , പാർട്ടി ജില്ലാ നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാർട്ടി വിടുന്നത് . ബത്തേരിയിൽ ഡിസംബർ 23ന് നടക്കുന്ന സ്വീകരണ സമ്മേളനം  സിപിഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും  കെ.രാജൻ എം.എൽ.എ , സത്യൻ മൊകേരി,പി.പി സുനീർ,വിജയൻ ചെറുകര തുടങ്ങിയ സിപിഐ നേതാക്കൾ പങ്കെടുക്കും .വരും ദിവസങ്ങളിൽ പാർട്ടി നേതാക്കളടക്കമുള്ള കൂടുതൽ പേർ പാർട്ടി വിട്ടേക്കുമെന്ന് കൽപ്പറ്റയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അംഗങ്ങളായ  പി.എം ജോയ് , എടപ്പറ്റ അഷ്‌റഫ്, വി.എം വർഗീസ്, സി.പി റോയ് എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *