ജില്ലാതല പട്ടയമേള 29-ന് കൽപ്പറ്റയിൽ
കല്‍പ്പറ്റ,കുപ്പാടി സ്മാര്‍ട്ട് വില്ലേജുകള്‍
റവന്യൂ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും
· 488 പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും
ജില്ലാതല പട്ടയമേളയും കല്‍പ്പറ്റ,കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഡിസംബര്‍ 29 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പട്ടയമേളയും കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും കല്‍പ്പറ്റ ടൗണ്‍ഹാളിലാണ് നടക്കുക. മേളയില്‍ 488 പട്ടയം/കൈവശരേഖകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 385 പട്ടയവും 103 കൈവശരേഖയും ഉല്‍പ്പെടും. മൂന്ന് താലൂക്കുകളിലായി 126 എല്‍.എ പട്ടയവും 13, മിച്ചഭൂമി പട്ടയവും, 246 ലാന്റ് ട്രൈബൂണല്‍ പട്ടയവുമാണ് വിതരണത്തിന് തയ്യാറായത്.മുത്തങ്ങ സമരക്കാര്‍ക്കാണ് കൈവശരേഖ നല്‍കുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിന്‍ കീഴിലെ കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓഫീസ് പരിസരത്ത് നടക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിച്ചത്.
പട്ടയമേളയുടെയും കല്‍പ്പറ്റ,കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന കര്‍മ്മങ്ങള്‍ക്കുമുളള ജില്ലാതല സംഘാടക സമിതി രൂപീകരണം കളക്‌ട്രേറ്റില്‍ നടന്നു. ബന്ധപ്പെട്ട എം.എല്‍.എമാര്‍ രക്ഷാധികാരിയും നഗരസഭാ ചെയര്‍മാന്‍മാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചത്. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, എ.ഡി.എം കെ അജീഷ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.പി മേഴ്‌സി, റവന്യൂ ഉദ്യോഗസ്ഥര്‍ ,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply