May 26, 2026

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുവാനുളള നടപടികളുമായി വനം വകുപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി:വയനാട് വന്യജീവി സങ്കേതത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ സജീവമായിനടത്തിവരികയാണ്.  2018-19 വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി മൂടക്കൊല്ലി മുതല്‍ സത്രംകുന്ന് വരെയുളള 10 കി.മീ. റെയില്‍ ഫെന്‍സിംഗിന്റെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയിട്ടുണ്ട്.ഇതിനായി 15 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ കിഫ്ബി പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ തന്നെ ആനപ്രതിരോധ ക•തിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 410 മീറ്റര്‍ ദൂരം കല്‍മതില്‍ നിര്‍മ്മിക്കുവാന്‍ 57.40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുറിച്ച്യാട് റെയിഞ്ചില്‍ പുതുവീട് മുതല്‍ പന്നിക്കുഴിമൂല വരെയും,പുതുവീട് മുതല്‍ കണ്ണാമൂലവരെയും,സുല്‍ത്താന്‍ ബത്തേരി റെയിഞ്ചില്‍ ചുണ്ടപ്പാടി ഭാഗത്തും, തോല്‍പ്പെട്ടി റെയിഞ്ചില്‍ വാകേരി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളിലേക്കുളള പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു.  ടെണ്ടര്‍ നടപടികള്‍ ചെയ്തതില്‍ ആരും ഏറ്റെടുക്കാതെ വരികയും റീടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്തുവരുന്നു.  കിഫ്ബി രണ്ടാംഘട്ടത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 11 കിലോമീറ്റര്‍ ക്രാഷ്ഗാഡ് സ്റ്റീല്‍റോപ് ഫെന്‍സിങ്ങ് പ്രവര്‍ത്തിയുടെ പ്രാരംഭഘട്ട നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.വടക്കനാട് ഭാഗത്തെ ഡി.പി.ആര്‍ പ്രകാരം ഇതില്‍ 4.4 കി.മീറ്ററും വടക്കനാടുകര്‍ക്കും 6.6 കി.മീ. തോട്ടമൂലയിലുമാണ് ഇതിനായി തീരുമാനിക്കപ്പെട്ടിട്ടുളളത്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന തിനായി വടക്കനാട് പ്രദേശത്ത് 8 കിലോമീറ്ററോളം ദൂരത്തില്‍ ആനകിടങ്ങ് ഇടഞ്ഞുപോയതിന് 1.267 കിലോമീറ്റര്‍ ബൈപ്പാസ്ട്രഞ്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.മൊത്തം 30 കി.മീറ്ററില്‍ ബാക്കിയുളള  22 കി.മീ.ദൂരം ബൈപ്പാസ് ട്രഞ്ച് എടുക്കുന്നതിനായി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് വന്യജീവി സങ്കേതത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ 1,02,51,316 രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്.  2018 ഒക്‌ടോബര്‍ പകുതിവരെയുളള അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു പണം വിതരണം ചെയ്തിട്ടുണ്ട്. ഒന്നരമാസത്തെ ബാക്കിയുളള തുക ഉടന്‍ വിതരണം ചെയ്യുന്നതാണ്.വയനാട് വന്യജീവി സങ്കേതത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 213 കോടി രൂപയുടെ സമഗ്രമായ പ്രൊജക്ട് പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുള്ളത് ജില്ലാ വികസന സമിതിയുടെ അംഗീകാരത്തോടെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിനായി ഉചിതമാര്‍ഗ്ഗേനെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news