May 26, 2026

ഗോത്രതാളത്തിന്റെ പെരുമയിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ.

0
IMG-20181223-WA0010
By ന്യൂസ് വയനാട് ബ്യൂറോ
 തുടർച്ചയായ വർഷങ്ങളിൽ നാടൻ പാട്ടിൽ തിളങ്ങുകയാണ് കാട്ടുനായ്ക്ക വിദ്യാർത്ഥികൾ .
  സർഗോത്സവത്തിന്റെ തുടർച്ചയായി വയനാടൻ ഗോത്ര താളം സംസ്ഥാന സ്കൂൾ കലോൽസവത്തിലും ഒന്നാമത്. നാടൻ പാട്ട് മത്സരത്തിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ  കുട്ടികൾക്ക് ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ്  ലഭിച്ചിരുന്നു. . 20 ടീമുകൾ പങ്കെടുത്ത HSS നാടൻപാട്ട് മത്സരത്തിൽ 95 പോയന്റോടെ നൂൽപ്പുഴ രാജീവ് ഗാന്ധി സ്കൂളിലെ കൂട്ടികൾ ഒന്നാമത്. സബ് ജില്ലാ തലത്തിൽ നിന്നും അപ്പീൽ നൽകിയാണ് ഈ വിദ്യാർത്ഥികൾ ജില്ലയിലും സംസ്ഥാനതലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.  സുൽത്താൻ ബത്തേരി സ്വദേശികളായ പ്രജോദ് സി.വി ഇരുളം, പ്രസാദ് ചുള്ളിയോട് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. 
പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ  സർഗോത്സവത്തിലും   ഇവർ വിജയികളായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news