April 19, 2024

യു ഡി എഫ് വനിതാ മതേതര സംഗമം നാളെ

0
കല്‍പ്പറ്റ: വിവിധ ജനക്ഷേമപദ്ധതികളിലൂടെ വനിതകളുടെ പുരോഗതി ഉറപ്പുവരുത്താമെന്നിരിക്കെ, നവോത്ഥാനമെന്ന പേരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന വര്‍ഗീയമതിലിനെതിരെ വനിതാ യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ മതേതര സംഗമം നാളെ  ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 സ്ത്രീകള്‍ സംഗമത്തില്‍ അണിനിരക്കും. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ്‌ന ഉദ്ഘാടനം ചെയ്യും. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജന്‍, എ ഐ സി സി അംഗങ്ങളായ പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടീടീച്ചര്‍ തുടങ്ങിയവര്‍ സംസാരിക്കും. കേരളത്തിലെ ഏറ്റവും പരിപാവനമായ എല്ലാ മതവിഭാഗങ്ങള്‍ക്കും 41 ദിവസം നോയമ്പ് നോറ്റ് ഇരുമുടിക്കെട്ടുമായി പ്രവേശിക്കുന്ന ക്ഷേത്രമാണ് ശബരിമല. 10 വയസിനും 50വയസിനുമിടയിലുള്ള സ്ത്രീ കള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നൊരു നിബന്ധന മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. അത് സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതായി. ഭരണഘടനയെ അനുസരിക്കുന്നതോടൊപ്പം തന്നെ ആ വിധി വിശ്വാസികളുടെ ആചാരങ്ങളെ വൃണപ്പെടുത്തിയെന്ന് പറയാതെ വയ്യ. എന്നാല്‍ യു ഡി എഫ് വിശ്വാസികളോടൊപ്പമാണ്. എല്ലാ മതങ്ങള്‍ക്കും അതാത് ആചാരാനുഷ്ഠാനങ്ങളുണ്ട്. ഈ അനുഷ്ടാനങ്ങളെ എല്ലാ മതക്കാരും പരസ്പരം ബഹുമാനിക്കണം. അത് ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ സാമൂഹ്യപരമായും സാംസ്‌ക്കാരികമായും ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍ മതത്തിന്റെ പേരില്‍ പരസ്പരം പോരടടിക്കുകയും സമാധാനന്തരീക്ഷം നഷ്ടപ്പെടു ത്തുക യും ചെയ്യുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. സി പി എം നേതൃത്വം കൊടുക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതില്‍ ശരി ക്കും വര്‍ഗീയമതില്‍ തന്നെയാണ്. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാനും, ചരിത്രത്തില്‍ നവോത്ഥാന നായകന്‍ പിണറായി വിജയനാണെന്ന് എഴുതിവെക്കാനുള്ള ഗൂഡതന്ത്രമാണിതിന് പിന്നില്‍. ഇത്തരത്തില്‍ ഭരണപരാജയം മറച്ചുവെക്കാന്‍ സി പി എം നടത്തുന്ന അവസരവാദരാഷ്ട്രീയം പൊതുജനങ്ങള്‍ക്ക് തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് യു ഡി എഫ് വനിതാ മതേതര സംഗമം സംഘടിപ്പിക്കുന്നതെന്ന് വനിതാ യു ഡി എഫ് ചെയര്‍പേഴ്‌സണ്‍ ചിന്നമ്മജോസ്, കണ്‍വീനര്‍ ബഷീറ അബൂബക്കര്‍ എന്നിവര്‍ വ്യക്തമാക്കി.  


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *