April 20, 2024

പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍

0
Img 20181227 171937
പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍

സി.വി.ഷിബു. 
 കല്‍പ്പറ്റ : കേരളത്തില്‍  15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞ
മഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളം
മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച
വിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാര്‍ഷിക
മന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവ
കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിത്തിനങ്ങള്‍
കണ്ടെത്തിയിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. മാനന്തവാടിക്കടുത്ത
അത്തിക്കൊല്ലിയില്‍ നിന്ന് ചെന്താടി, തൊണ്ടി, വെളിയന്‍, ഗന്ധകശാല, എച്ച്
4, കല്ലടിയാരന്‍, ചെന്നെല്ല്, ചെന്നെല്‍തൊണ്ടി എന്നിവയും ബത്തേരിയിലുള്ള
പ്രസീത് കുമാര്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ നിന്നും മല്ലിക്കുറവ്,
രാംലി എന്നീയിനങ്ങളും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തി. കോഴിക്കോട്
ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് ഒറീസ, വേതാന്തം, ചിറ്റേനി എന്നീ
ഇനങ്ങളും ആലപ്പുഴ ജില്ലയിലെ കുറ്റിയത്തോട് നിന്ന് ആര്യന്‍ എന്ന
നെല്ലിനവും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം
3000ലധികം നെല്‍വിത്തുകളാണ് ഇന്നുവരെ കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇവയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന നെല്‍വിത്തുകളില്‍ പതിനഞ്ചിനം പ്രളയത്തെ
അതിജീവിച്ചുവെന്നത് ഏറെ ആശാവഹമാണെന്ന് ഈ രംഗത്തെ ഗവേഷണത്തിന് നേതൃത്വം
നല്‍കുന്ന തൃശൂര്‍ വെള്ളാനിക്കരയിലുള്ള എന്‍.ബി.പി.ജി.ആര്‍.
ഗവേഷണകേന്ദ്രം മേധാവി കെ.ജോസഫ് ജോണ്‍ പറഞ്ഞു .  അതിജീവനത്തിന്  കർഷകർ തന്നെ യാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.  എന്നാൽ ഈ വിത്തിനങ്ങളുടെ അതിജീവന ശേഷി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. അതിനാൽ ഓരോ വിത്തിനും പ്രത്യേകം ജലസംഭരണിയിലാക്കി ഓരോ ദിവസവും ജല നിരപ്പ് ഉയർത്തി നിരീക്ഷിക്കും. അതിന് ശേഷം മാത്രമെ ഔദ്യോഗിക  പ്രഖ്യാപനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടക്കുന്ന വൈഗ കൃഷി ഉന്നതി മേളയിൽ ഈ പതിനഞ്ച് ഇനം നെൽവിത്തും കർഷകർക്ക് ശസ്ത്രജ്ഞർ പരിചയപ്പെടുത്തുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *