March 29, 2024

പദ്ധതി അംഗീകാരം വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം

0

   ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടി വയനാട് ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.  ജില്ലാ ആസൂത്രണ സമിതി  31 തദ്ദേശ സ്ഥാപനങ്ങളുടെയും 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.  കലക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകളുടെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതോടെയാണ് ജില്ല സംസ്ഥാന തലത്തില്‍  ഒന്നാമതെത്താനായത്. 

  38479.41 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന 5,485 പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.  ജില്ലാ പഞ്ചായത്തിന്റെ 5542.95 ലക്ഷം രൂപയുടെ 263 പദ്ധതികള്‍ക്കും നഗരസഭകളുടെ  4830.70 ലക്ഷം രൂപയ്ക്കുള്ള 771 പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് 407 (4270.56 ലക്ഷം), ഗ്രാമപ്പഞ്ചായത്ത് 4044 (23835.19 ലക്ഷം) എന്നിവയുടെ പദ്ധതികള്‍ക്കാണ് അംഗീകാരമായത്. ആസൂത്രണസമിതി അംഗീകാരം നല്‍കിയ പദ്ധതികള്‍ (തദ്ദേശ സ്ഥാപനം, പദ്ധതികളുടെ എണ്ണം, തുക (ലക്ഷത്തില്‍) എന്നീ ക്രമത്തില്‍: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്- 110, 1105.93, മാനന്തവാടി ബ്ലോക്ക്- 105, 1142.23, പനമരം ബ്ലോക്ക്- 58, 969.56, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്- 134, 1052.84, കല്‍പ്പറ്റ മുനിസിപ്പാലിറ്റി- 173, 1653.66, മാനന്തവാടി മുനിസിപ്പാലിറ്റി- 299, 1571.21, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി- 299, 1605.83. ഗ്രാമപ്പഞ്ചായത്തുകള്‍: അമ്പലവയല്‍- 218, 888.47, എടവക- 186, 915.74, കണിയാമ്പറ്റ- 197, 930.64, കോട്ടത്തറ- 118, 573.13, മീനങ്ങാടി- 231, 1121.95, മേപ്പാടി- 142, 1078.72, മുള്ളന്‍കൊല്ലി- 186, 934.08, മൂപ്പൈനാട്- 159, 1244.1, മുട്ടില്‍- 178, 919.26, നെന്മേനി- 211, 1168.91, നൂല്‍പ്പുഴ- 170, 1394.59, പടിഞ്ഞാറത്തറ- 225, 759.89, പനമരം- 188, 1301.32, പൂതാടി- 199, 1116.25, പൊഴുതന- 125, 1396.85, പുല്‍പ്പള്ളി- 188, 1597.89, തരിയോട്- 90, 361.19, തവിഞ്ഞാല്‍- 193, 1255.57, തിരുനെല്ലി- 161, 1336.16, തൊണ്ടര്‍നാട്- 169, 1373.05, വെള്ളമുണ്ട- 231, 1183.17, വെങ്ങപ്പള്ളി- 101, 355.07, വൈത്തിരി- 178, 629.19. 

 വയനാട്    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ പി ഷാജു, ഡിപിസി സര്‍ക്കാര്‍ നോമിനി സി.കെ ശിവരാമന്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *