ആദിവാസി വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചു
കെ.ജാഷിദ്
കൽപ്പറ്റ : ആദിവാസി വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും , ഉന്നമനത്തിനും വേണ്ടി ആദിവാസി വികസന പാർട്ടിയുടെ നേതൃത്വത്തിൽ ആദിവാസി വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചുവെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും കൂടുതൽ ആദിവാസികൾ താമസിച്ചു വരുന്ന ജില്ലയിൽ ഉന്നത വിദ്യാഭ്യാസത്തിന് സർവ്വകലാശാല ആരംഭിക്കുക, പ്രീ മെട്രിക് പോലുള്ള ഹോസ്റ്റലുകളിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തയ്യാറാവുക ,ആദിവാസി വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തിക്കൊണ്ടു വരുന്നതിനായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കണമെന്നും ടി എസ് യു ആവിശ്യപ്പെട്ടു. നിലവിൽ യൂണിയൻ ജില്ലയിൽ മാത്രമാണ് പ്രവർത്തനം ആരംഭിക്കുന്നത്,വരും നാളുകളിൽ സംസ്ഥാന തലത്തിലേക്കും വികസിപ്പിക്കും.വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ കെ വി ബാലകൃഷ്ണൻ, പി സി ശ്രുതി, പി അശ്വതി, ഗ്രീഷ്മ, പ്രശാന്ത് നിട്ടമാനി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply