April 26, 2024

പ്രകൃതിസംരക്ഷണത്തിനായി പശ്ചിമഘട്ട സംരക്ഷണ സമിതി ജനുവരി 4 ന് ധർണ്ണ നടത്തും

0
Img 20181228 Wa0047
കെ.ജാഷിദ്
      കൽപ്പറ്റ : പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പ്രകൃതിസംരക്ഷണത്തിനായ് പശ്ചിമഘട്ട സംരക്ഷണ സമിതി ജനുവരി 4 ന് മാനന്തവാടി ആർ.ഡി.ഒ. ഒഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തും.
ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ പരിഗണിക്കാതെ ജീവന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങൾക്കെതിരെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, വയനാടിന്റെ കാലുകളായ പാൽ ചുരം, പേരിയ, കുറ്റ്യാടി, താമരശ്ശേരി, നാടുകാണി  ചുരങ്ങളിലെ എല്ലാ ഖനനങ്ങളും നിർമ്മാണങ്ങളും നിരോധിക്കുക, വയനാട് പ്രത്യേക ആവാസ വ്യവസ്ഥയായി പിരിഗണിക്കുക, പുഴകളും അരുവികളും സംരക്ഷിക്കാൻ 17 വർഷം മുമ്പുള്ള ഹൈക്കോടതി വിധി നടപ്പിലാക്കുക, വയൽ തണ്ണീർതട നിയമ ഭേദഗതി പിൻവലിക്കുക, മരംമുറി പൂർണ്ണമായും നിരോധിക്കുക, കേന്ദ്ര പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ ഖനനങ്ങളും അടച്ചു പൂട്ടുക, വയനാടിന്റെ സുസ്ഥിര പുരോഗതിക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ധർണ്ണാസമരം അഡ്വ: പി.എ പൗരൻ ഉദ്ഘാടനം ചെയ്യും.ഇതൊടൊപ്പം തന്നെ ഡിസംബർ 30 ന് കീഴാറ്റൂരിൽ നടക്കാനിരിക്കുന്ന നെൽവയൽ സംരക്ഷണ സമരത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകർ പങ്കെടുക്കും. വർഗ്ഗീസ് വട്ടേക്കാട്ടിൽ,  പി.സി സുരേഷ്, സുലോചന രാമകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *