April 25, 2024

കുപ്പാടി സ്മാർട്ട് വില്ലജ് ഓഫീസിന്റെ ഉൽഘടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു

0
Kuppady Village Ulkhadanam Manthri E Chandrasekharan Nirvahikunnu 1
സ്മാർട്ട് വില്ലേജ് ഓഫീസ്‌ ഉൽഘടനം ചെയ്തു….
ബത്തേരി ;-സുൽത്താൻ ബത്തേരിമിനി സിവിൽസ്റ്റേഷന് എതിർവശം  നിർമ്മാണം പൂർത്തിയാക്കിയ കുപ്പാടി സ്മാർട്ട് വില്ലജ് ഓഫീസിന്റെ ഉൽഘടനം റവന്യൂ മന്ത്രി ഇ  ചന്ദ്രശേഖരൻ നിർവഹിച്ചു.ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം .ഇവിടെ എത്തുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാനും വില്ലേജ് ഓഫീസുകൾക്കു കഴിയണമെന്നും,ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് മാത്രമേ ഇത്തരത്തിലുള്ള ഓഫീസുകൾ  ജനസൗഹൃദ ആവുകയുള്ളൂ എന്നും മന്ത്രിപരീഖ്അഞ്ചു.വയനാട് ജില്ലയിലെ ഭൂരഹിരതർക്കുള്ള പട്ടയ  വിതരണം S തുടരുമെന്നും,ബത്തേരി ഫയർലാന്റ് ,സീക്കുന്നു പ്രേദേശങ്ങളിലെ ഭൂമി പ്രശ്‍നം സർക്കാർ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കു ന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ ഐ സി ബാലകൃഷ്‌ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ എസ് അജയകുമാർ സ്വാഗതം പറഞ്ഞു.ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി എൽ സബ്,കൗൺസിലോർ രാജേഷ് കുമാർ തുടങ്ങിയർ സംസാരിച്ചു.
പൊതുജനപങ്കാളിത്തമില്ലാതെ വില്ലേജ് ഓഫീസ് ഉൽഘടനം 
ബത്തേരി;-പൊതുജനപങ്കാളിത്തമില്ലതെയാണ് ബത്തേരി കുപ്പാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉൽഘടനം നടന്നത്. ഉൽഘടകനായ മന്ത്രി ഇ ചന്ദ്രശേഖരൻ വേദിയിയിൽ എത്തിയപ്പോഴും വേദിയിലും,സദസ്സിലും നാമമാത്രമായ ആളുകളാണ് ഉണ്ടായിരുന്നത്.തുടർന്ന് സമീപത്തെ സിവിൽസ്റ്റേഷനിൽ നിന്ന് ജീവനക്കാരെ എത്തിച്ചാണ് വേദിക്കു മുന്നിൽ ഇട്ടിരുന്ന കസേരകൾ നിറച്ചത്.ഈ വിഷയം മന്ത്രിയുടെ സാന്നിധ്യത്തിൽ എം എൽ എ ഐ സിബാലകൃഷ്ണനും ,ബത്തേരി നഗരസഭാ ചെയർമാൻ ടി എൽ സാബുവും എടുത്തു പറഞ്ഞു.സംഘടകരായ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പൊതുജന പങ്കാളിത്തം കുറഞ്ഞതിന് കാരണമെന്നാണ് ആരോപണം.വില്ലേജ് ഓഫീസിൽ ഉൽഘടനവുമായി ബന്ധപ്പെട്ട്‌ സർവ്വ കക്ഷി നേതാക്കളുടെ നേതാക്കളുടെ യോഗം ചേർന്ന് ബത്തേരിയിൽ സ്വാഗത സംഘം  രൂപീകരിക്കുകയോ ,മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്തില്ലെന്നും ആരോപണമുണ്ട്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *