April 17, 2026

മീന്‍മുട്ടി പുഴയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

0
Lori-Web-31
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട് മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്തെ പുഴയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മാസങ്ങള്‍ പഴക്കം തോന്നിക്കുന്ന തലയോട്ടി കണ്ടെത്തി. ഇന്നലെ വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ മക്കിയാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് തലയോട്ടി കണ്ടത്. ഇവര്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ കെ.വി മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തലയോട്ടി പരിശോധനക്കള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചു. തൊണ്ടര്‍നാട് കരിമ്പില്‍ സ്വദേശിയായ യുവാവിനെ മാസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *