April 25, 2024

വനിത മതില്‍ വയനാട് ജില്ലയില്‍ നിന്നും മുപ്പതിയിരം പേര്‍ അണിനിരക്കും.

0
കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും നാളെ  (ജനുവരി 1) വൈകീട്ട് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍  വയനാട് ജില്ലയില്‍ നിന്ന് മുപ്പതിനായിരം പേര്‍ പങ്കെടുക്കും.  കോഴിക്കോട് നഗരവീഥിയിലെ മനോരമ ജംഗ്ഷന്‍ ഭാഗത്താണ് ജില്ലയില്‍ നിന്നുള്ളവര്‍ അണിനിരക്കുക.  വിവിധ രാഷ്ട്രീയ കക്ഷികളിലും പുരോഗമന പ്രസ്ഥാനങ്ങളിലും സര്‍വീസ് സംഘടനകളിലും കുടുംബശ്രീ തൊഴിലുറപ്പ്, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ മതില്‍ നിര്‍മ്മിതയില്‍ പങ്കാളിയാകും.   സാക്ഷരതാ പ്രവര്‍ത്തകര്‍, എസ്.സി.-എസ്.ടി. പ്രൊമോട്ടര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരും  അണിചേരും.

വനിതാ മതിലിന്റെ ആശയ പ്രചാരണത്തിന് ജില്ലയില്‍ ആവേശകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്.   ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ സംഘാടക സമിതി യോഗങ്ങള്‍ ചേരുകയും വിവിധ പ്രചാരണ പരിപാടികള്‍  സംഘടിപ്പിക്കുകയും ചെയ്തു. ജീവനക്കാരുടെ സര്‍വീസ് സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍, സിഗ്നേച്ചര്‍ കാമ്പെയിന്‍, മാതൃകാ മതില്‍, ചുമരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം, ബൈക്ക് റാലി, വിളംബര ഘോഷയാത്ര, സെമിനാറുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ സംഘടിപ്പിച്ചു.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മുമ്പ് മനോരമ ജംഗ്ഷനില്‍ എത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *