April 17, 2026

സ്കൂളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: ഷിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ .

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കൂള്‍ വരാന്തയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മേപ്പാടി ഗവ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി കല്‍പ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ബാലന്‍-ചിരുത ദമ്പതികളുടെ മകന്‍ ഷിജു (17) ആണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഷിജുവിന്റെ  മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ഥി ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. 
കല്‍പ്പറ്റ എസ്‌കെഎംജെ യുപി സ്‌കൂളിന്റെ പിന്‍വശത്തെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ അവധി കഴിഞ്ഞെത്തിയ  വിദ്യാർത്ഥികളാണ്  മൃതദേഹം കണ്ടെത്തിയത്.   ശരീരത്ത് ഡെസ്‌കും ബഞ്ചും മറിഞ്ഞു വീണിരുന്നു. ദിവസങ്ങളുടെ പഴക്കവും മൃതദേഹത്തിനുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജുവാണെന്ന് തിരിച്ചറിഞ്ഞത്. കാണാതായവരുടെ ലിസ്റ്റില്‍ ഷിജുവും ഉണ്ടായിരുന്നു. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്ന ഷിജുവിനെ അവധി തുടങ്ങിയതിന് ശേഷം കാണാതായിരുന്നു. ബന്ധുക്കളുടെ വീട്ടില്‍ ആയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ബിജു, ഷാജി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *