March 29, 2024

ഗൃഹപ്രവേശനവും വെഞ്ചിരിപ്പും നടത്തി; റാണിയ്ക്ക് കൈത്താങ്ങായത് ശാലോം പ്രവർത്തകർ

0
Img 20181231 Wa0061
മുതിരേരി: ശലോം പ്രവർത്തകർ ഒന്നിച്ചു പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകിയ കലേത്തും കുഴിയിൽ റാണിയുടെ വീടിന്റെ ഗൃഹപ്രവേശനവും വെഞ്ചിരിപ്പും മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പെരുന്നേടം നിർവ്വഹിച്ചു. മുതിരേരി ഇടവക വികാരി സെമിയച്ചൻ, യവനാർകുളം ഇടവക വികാരി ജിമ്മിയച്ചൻ, തവിഞ്ഞാൽ ഇടവക വികാരി ആന്റോ മംമ്പള്ളി, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷൈമ മുരളീധരൻ, ശാലോമിലെ ബെന്നി, മാത്യു എന്നിവർ സംബന്ധിച്ചു.
പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന ആദ്യത്തെ വീടാണിത്. പ്രളയത്തിനുശേഷം വയനാട്ടിലെത്തിയ ശാലോം പ്രവർത്തകർ മാനന്തവാടി രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളും സന്ദർശിച്ചിരുന്നു. ഒടുവിൽ നാലു കുടുംബങ്ങളാണ് അവർ തിരഞ്ഞെടുത്തത്. 
        പ്രളയാനന്തരം  തകർന്നു വീണ വീട് പുനർനിർമ്മിക്കാൻ മുതിരേരി കലേത്തും കുഴിയിൽ റാണിയും അമ്മ ത്രേസ്യാമ്മയും മകൻ ഡോണുമടങ്ങുന്ന ഈ കുടുംബത്തിന്  കൈത്താങ്ങി നായെത്തിയത് ഈ ശാലോം പ്രവർത്തകരും നാട്ടുകാരുമാണ്.  ശാലോം പ്രവർത്തകരുടെ സമ്പാദ്യത്തിലെ ഒരു ദശാംശമാണ് വീടിന്റെ നിർമ്മാണച്ചിലവിനായി ശേഖരിച്ചത്. വീടിന്റെ വെഞ്ചിരിപ്പിനുശേഷം അടുത്ത വീട് നിർമ്മാണത്തിനുള്ള കല്ല് വെഞ്ചിരിപ്പും നടത്തി.
-ജിൻസ് തോട്ടുംകര
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *