August 12, 2026

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി: ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വൈത്തിരിയിൽ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈത്തിരി ടൗണിൽ പത്തിശ്ശേരി റിനീഷി (35)യാണ് ഇന്ന് രാവിലെ  സ്കൂളിന് സമീപം പുഴയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. വൈത്തിരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മൃതദേഹം  പോസ്റ്റ്മോർട്ടത്തിനായി  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *