August 11, 2026

അടയാളം ചിത്ര പ്രദര്‍ശനം നാളെ ( ചൊവ്വാഴ്ച) മുതല്‍ ആര്‍ട്ട് ഗാലറിയില്‍

0
IMG-20191008-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;ജന്മനാ വികലാംഗനായ മലപ്പുറം മാട്ടി മുഹമ്മദിന്റെ അടയാളം എന്നപേരിലുള്ള ചിത്ര പ്രദര്‍ശനം ഇന്ന് മുതല്‍ ആര്‍ട് ഗാലറിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ മാസം 13 വരെ നീണ്ടു നില്‍ക്കുന്ന ചിത്ര പ്രദര്‍ശനം സ്ഥലം എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.രാത്രിയുടെ സൗന്ദര്യം വിഷയമാക്കി വരച്ച അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരത്തുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം പ്രദര്‍ശനം നടത്തി ശ്രദ്ധനേടിയ ചിത്രങ്ങളാണ് മാനന്തവാടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്,ചിത്രകാരന്‍ ജോസഫ് എം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.മാട്ടി മുഹമ്മദ്,ആമിര്‍ കരോഡൂര്‍,ഡോ.ആരിഫ്,പി സി കരീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *