August 11, 2026

പാൽച്ചുരത്തിൽ നിയന്ത്രണം വിട്ട ജെ.സി.ബി കൊക്കയിലേക്ക് മറിഞ്ഞ് തകർന്നു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

0
IMG-20191009-WA0199.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

പാൽചുരം ചെകുത്താൻ തോടിനു സമീപം  ചൊവ്വാഴ്ച  രാത്രി  ജെ.സി.ബി.   കൊക്കയിലേക്ക് മറിഞ്ഞു.  ബുധനാഴ്ച രാവിലെ  ജെ.സി. ബി പൂർണ്ണമായും തകർന്ന നിലയിൽ കണ്ടെത്തി. നാട്ടുകാർ സാഹസികമായി നടത്തിയ തിരച്ചിലിലാണ് അഗാധമായ കൊക്കയുടെ അടിഭാഗത്തായി ജെ.സി.ബി തകർന്ന് കിടക്കുന്നത് കണ്ടെത്തിയത്. ചൊവ്വാഴ്ച  രാത്രി പത്ത് മണിയോടെ പാൽചുരത്തിൽ കുടുങ്ങിയ ലോറി നീക്കം ചെയ്തശേഷം തിരികെ വരുന്നതിനിടയിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ജെ.സി.ബി കൊക്കയിലേക്ക് മറിഞ്ഞത്. മരത്തിൽ തടഞ്ഞു നിന്ന ജെ.സി.ബി യിൽ നിന്നും ഡ്രൈവർ അടക്കാത്തോട് സ്വദേശി  ഷിനോയ് അത്ഭുതകരമായി ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ലോറിയിലുണ്ടായിരുന്നവർ ഷിനോയിയെ കയറിട്ട് കൊടുത്ത് മുകളിലേക്കെത്തിച്ചതായ ഷിനോയി പറഞ്ഞു.  ജെ.സി.ബി മുകളിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമം ആരംഭിക്കാനിരിക്കെ വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബുധനാഴ്ച  രാവിലെ കേളകം പോലീസിന്റെ സാന്നിധ്യത്തിൽ പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ പൂർണ്ണമായും തകർന്ന ജെ.സി.ബി കണ്ടെത്തുകയായിരുന്നു. ഏറ്റവും അപകടം നിറഞ പാതകളിലൊന്നാണ് പാൽച്ചുുരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *