July 16, 2026

ബാണാസുര ഡാമിൽ ഒരാഴ്ച സന്ദർശക തിരക്ക്: വരുമാനം 12 ലക്ഷം കവിഞ്ഞു.

0
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ: വയനാട്ടിൽ ടൂറിസം മേഖല ഉണർന്നു.

പൂജ അവധി ദിവസങ്ങൾ  ഒരുമിച്ച് എത്തിയതോടെ സന്ദർശകർ നിറഞ്ഞ് ബാണാസുര ഡാം ടൂറിസം കേന്ദ്രം. അവധി ദിനങ്ങൾ ഒന്നിച്ചാഘോഷിക്കാൻ അയൽ സം സ്ഥാനങ്ങളിൽ നിന്നടക്കം നിരവധി സന്ദർശകരാണ് ഇവിടേക്കു എത്തിയത്. പ്രളയം കഴിഞ്ഞതിനു ശേഷമുള്ള ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് .കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 6,7,8 തീയ്യതികളിലാണ് വൻതോതിൽ ആളുകൾ എത്തിയത്. ഈ ദിവസങ്ങളിൽ കുട്ടികളടക്കം 22039 വിനോദ സഞ്ചാരികൾ ഇവിടെയെത്തി.1264850 രൂപ വരുമാനം കിട്ടി.ഇത്തവണയും മഴക്കാലം ശക്തമായത് ടൂറിസം മേഖലയെകാര്യമായി ബാധിച്ചിരുന്നു. ഓണക്കാലത്ത് അൽപം തിരക്ക് അനുഭവപ്പെട്ടെങ്കിലും മറ്റു ദിവസങ്ങളി ലെല്ലാം ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു മിക്ക ടൂറിസം കേന്ദ്രങ്ങളും,വൻ തോതിൽ വിനോദ സഞ്ചാരികൾ എത്തിയതോടെ ഹോട്ടലുകളിലും റിസോർട്ടുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *