March 28, 2024

ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത ലോണ്‍ കൊടുക്കണം:മൂങ്ങനാനി കുടുംബയോഗം.

0
Mg 1813.jpg
കാലാവസ്ഥ വ്യതിയാനം, വിലസ്ഥിരതയില്ലായ്മ എന്നിവയില്‍ നിന്ന്  ചെറുകിട കര്‍ഷകരെ രക്ഷിക്കുന്നതിന്. 60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പതിനായിരം രൂപയില്‍ കുറയാത്ത തുക പെന്‍ഷന്‍ അനുവദിക്കുക, മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് സബ്സിഡിയും,  പലിശ രഹിത ലോണ്‍ , കര്‍ ഷകരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം , ജോലി സംവരണം ഉള്‍പ്പെടുത്തി ചെറുകിട  കര്‍ഷകക്ക് വേണ്ടി പ്രത്യേക  കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് , കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മൂങ്ങനാനി കുടുംബാംഗങ്ങളുടെ മൂന്നാമത് കുടുംബയോഗം കേന്ദ്ര സംസ്ഥാന സര്‍ ക്കാരുകളോട്  ആവശ്യപ്പെട്ടു. ദേശീയ പാത 766  നിരോധനം മൂലമുള്ള പ്രശ്നങ്ങള്‍ കര്‍ഷകരെ പ്രത്യേകിച്ച് ചെറുകിട കര്‍ഷകരെ ദോഷകരമായി ബാധിച്ചുവെന്നും യോഗം വിലയിരുത്തി. തൃക്കൈപ്പറ്റ, ജോണ്‍ പോള്‍ രണ്ടാമന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം മൂങ്ങനാനി  കുടുംബട്രസ്റ്റ് ചെയ ര്‍മാന്‍ റോജി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി എം.എം. അഗസ്റ്റിന്‍, ഡയറക്ടര്‍മാരായ ആന്‍റോ അഗസ്റ്റിന്‍, എം.എ. ആഗസ്റ്റിന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.  ചെറുകിട   തേയില കര്‍ഷകരുടെ ഉല്‍പന്നമായ വേഗ്രീന്‍ എന്ന ഗ്രീന്‍ ടീ യുടെ ആദ്യ വില്‍പന ജോസ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.  പത്രോസ് തൃക്കൈപ്പറ്റ, വര്‍ഗ്ഗീസ് മൂങ്ങനാനി എന്നിവര്‍ സംസാരിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *