April 26, 2026

‘ചില’ ഫോട്ടോ പ്രദർശനം മാനന്തവാടിയിൽ തുടങ്ങി.

0
IMG-20191013-WA0219.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിദ്യാർഥിയും, യുവ ഫോട്ടോഗ്രാഫറുമായ അർജുൻ.പി.ജോർജിന്റെ 'ചില' എന്ന പേരിലുള്ള ഫോട്ടോ പ്രദർശനം മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഗ്രന്ഥാലയത്തിലെ ചിത്രച്ചുമരിൽ – 11 ദൃശ്യാനുഭവങ്ങളാണ് പ്രദർശനത്തിലുള്ളത് .മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ വി.ആർ.പ്രവിജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു' ഫോട്ടോഗ്രാഫർ അജയ് ബേബി പ്രദർശനത്തിലുള്ള ഫോട്ടോകളെ വിശകലനം ചെയ്തു. ഷാജൻ ജോസ്, പി.വി. ജോർജ്, കെ.എം.മത്തായി, എം.കെ.രവി, എ.കെ ഷാനവാസ്, എ.ജെ. ചാക്കോ  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *