October 23, 2026

വയനാട്ടിൽ പുതിയ സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു

0
newswayanad.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. സബ്കളക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷ് ശബരിമലയുടെ പ്രത്യേക ചുമതലയുളള എ.ഡി.എമ്മായി സ്ഥലം മാറി പോകുന്നതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജിന്റെ നിയമനം.

ഉത്തര്‍പ്രദേശിലെ മുറാദാബ് സ്വദേശിയാണ് വികല്‍പ്. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നും ബി.ടെക് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വ്വീസിലെത്തിയത്. റൂറല്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി, മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.  

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *