April 29, 2024

ക്വാറികൾ തുറക്കണം :ഉടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും നാളെ കലക്ട്രേറ്റ് മാർച്ച് നടത്തു.

0
Img 20191014 Wa0190.jpg
കൽപ്പറ്റ:
ക്വാറികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട്  ഉടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും നാളെ കലക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് വയനാട് ക്വാറി ഇ.സി. ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
വയനാട് ജില്ലയിലെ കരിങ്കൽ ക്വാറികൾ അടഞ്ഞ് കിടക്കുകയാണ്. ജില്ലയിൽ
നാല് വർഷമായി ക്വാറി മേഖല വളരെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയി.
ക്കൊണ്ടിരിക്കുന്നത്. 2016 വർഷം വരെ 48 കരിങ്കൽ ക്വാറികൾ നിയമാനുസരണം,
പ്രവർത്തിച്ചിരുന്ന വയനാട് ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവോടെ.
അമ്പലവയൽ മേഖലയിലെ ക്വാറികൾ അടഞ്ഞ് പോയി ആയിരക്കണക്കിന് തൊഴി
ലാളികൾ പട്ടിണിയിലായി. തുടർന്ന് പ്രവർത്തിച്ച ക്വാറികൾ 2016 ഡിസംബർ 6 ന്
കരിങ്കൽ ക്വാറികളുടെ തുടർ പ്രവർത്തനത്തിന് പരിസ്ഥിതി അനുമതി ആവശ്യമാ
ണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടഞ്ഞപ്പോൾ ജില്ലയിൽ
ശേഷിച്ചത് 8 ക്വാറികൾ മാത്രമാണ്.
എന്നാൽ മറ്റ് ജില്ലകളിൽ എല്ലാംതന്നെ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാ
പരിസ്ഥിതി സമിതികൾ 100 കണക്കിന് ക്വാറികൾക്ക് അനുയന്ത്രിതമായി നിയമാനുസ
രണം അനുമതി നൽകിയപ്പോൾ, ജില്ലയിൽ 2017 മുതൽ കൊടുത്ത അപേക്ഷകൾ
വിവിധ കാരണങ്ങൾ നിരത്തി വിവധ ഓഫീസുകളിലായി കെട്ടിക്കിടക്കുന്നു.
2018 ലെ പ്രളയത്തിന് മുമ്പ് 8 ക്വാറികൾ നിയമാനുസരണം പ്രവർത്തിച്ച ജില്ലയിൽ പ്രളയം കഴിഞ്ഞപ്പോൾ ജിയോളജിക്കൽ സർവ്വേയുടെ പഠന റിപ്പോർട്ട്
ആവശ്യപ്പെട്ട് 2 ക്വാറികൾ നിർത്തിവെച്ചു. വീണ്ടും 2019 പ്രളയം വന്നപ്പോൾ ബാക്കിയുള്ള ക്വാറികൾ കൂടി താൽക്കാലികമായി മാസങ്ങളായി നിർത്തിവെച്ചിരിക്കുകയാണ്.
കേരളത്തിൽ മറ്റ് 13 ജില്ലകളിലെയും കാറകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.
വയനാട് ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കി ജില്ലാ
ഭരണകൂടം ക്വാറികൾക്ക് മുകളിൽ നിയന്ത്രണം തുടരുകയാണ്.
ഈ ഘട്ടത്തിൽ നമ്മുടെ തൊഴിലാളികൾ "എരിതീയിൽ നിന്നും വറുതിയിലേക്ക്
എന്ന മുദ്രാവാക്യവുമായി അടഞ്ഞ് കിടക്കുന്നതും നിയമാനുസരണം പ്രവർത്തിക്കാവുന്നതുമായ ജില്ലയിലെ എല്ലാ ക്വാറികളും തുറക്കുക എന്ന ആവശ്യവുമായി 2019
ഒക്ടോബർ 15 ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് മുതൽ കലക്ട്രേറ്റിനു മുമ്പിൽ
സത്യാഗ്രഹം നടത്തുകയാണ്. ഈ സത്യാഗ്രഹത്തിന് ക്വാറി അസോസിയേഷൻ
ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൊഴിലാളികളുടെ സത്യാഗ്രഹത്തിൽ പങ്കുചേരുകയാണ്.
തുടർന്ന് ഉള്ള തൊഴിലാളികളുടെ സമരപരിപാടികൾക്ക് അസോസിയേഷൻ പൂർണ്ണ
പിൻതുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന്  ഭാരവാഹികളായ പ്രസിഡണ്ട് ഷിനു, കെ. പുൽപ്പള്ളി, സെക്രട്ടറി ജോജൻ മാനന്തവാടി, ട്രഷറർ ടി.വി. പീറ്റർ,  എൻ.വി. ജോർജ് എന്നിവർ പറഞ്ഞു..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *