April 29, 2024

ഡോ: പി നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ഡോ: കെ ജിതേന്ദ്രനാഥിന്

0
Img 20191014 Wa0214.jpg
മാനന്തവാടി:
വയനാട്ടിൽ നിന്നുള്ള പ്രഥമ എംബിബിഎസ് ഡോക്ടറും ആരോഗ്യ ശുശ്രൂഷ രംഗത്ത് ഉദാത്ത മാതൃകയും ആയ ഡോക്ടർ പി നാരായണൻ നായരുടെ പേരിൽ ഡോക്ടർ പി നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന്  ഡോക്ടർ കെ ജിതേന്ദ്രനാഥ് തെരഞ്ഞെടുക്കപ്പെട്ടു.
 വയനാട് ജില്ലയിൽ പൊതുജന ആരോഗ്യ രംഗത്ത് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന അവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
 സുൽത്താൻബത്തേരിയിലും, പരിസരപ്രദേശങ്ങളിലും, ഗൂഡല്ലൂർ  മേഖലയിലും പാർശ്വവൽക്കരിക്കപ്പെട്ട ഇതര സമൂഹങ്ങളിലും, ആതുര സേവനത്തിന്റെ ജനകീയ മുഖമായി മാറിയ  വ്യക്തിത്വമാണ് ജിത്തു ഡോക്ടർ എന്നറിയപ്പെടുന്ന  ഡോക്ടർ ജിതേന്ദ്ര നാഥ്.
  എച്ച്ഐവി ബോധവത്കരണ ട്രെയിനർ, കുറിച്ചിയാടുള്ള  റൂറൽ ടെലിമെഡിസിൻ ആപ്ലിക്കേഷനിലെ സേവനം, ചൈൽഡ് ബിഹേവിയർ & ലേണിംഗ്  ഡിസെബിലിറ്റീസ് ട്രെയിനർ, നീലഗിരി – വയനാട് ട്രൈബൽ സൊസൈറ്റി, ഗൂഡല്ലൂർ ആദിവാസി ഹോസ്പിറ്റൽ, കമ്മ്യൂണിറ്റി ബെയ്സ്ഡ് ടെലി മെഡിസിൻ, പഞ്ചായത്തുകളിലെ ഫാമിലി കൗൺസിലർ തുടങ്ങി ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ജിതേന്ദ്രന്  ഡോക്ടറുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 2019 ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും, മുൻ എം.എൽ.എയുമായ  കെ സി റോസക്കുട്ടി  പുരസ്കാരം ഡോക്ടർ ജിതേന്ദ്ര നാഥിന്  സമർപ്പിക്കും.  ട്രസ്റ്റ് ഭാരവാഹികളായ ഡോക്ടർ കെ വിജയകൃഷ്ണൻ, എൻ.യു  ജോൺ, കെ ജോർജ് ജോസഫ്, ഡോ.സി.കെ രഞ്ജിത്ത്, ഷെവലിയാർ കെ പി മത്തായി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *