March 29, 2024

തോട്ടം തൊഴിലുറപ്പ് തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: ഐ എന്‍ ടി യു സി

0

കല്‍പ്പറ്റ: തോട്ടം, തൊഴിലുറപ്പ് മേഖലകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലാണെന്നും, കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടുകൊണ്ട് പ്രശ്‌നപരിഹാരം കാണണമെന്നും ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റി. തോട്ടം മാനേജ്‌മെന്റുകള്‍ പലതും നിഷേധാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്. കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായ എസ്റ്റേറ്റുകള്‍ തൊഴിലാളികളുടെ മേല്‍ കുറ്റം ചാര്‍ത്താനും ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനുമാണ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ആവശ്യമായ തൊഴില്‍ദിനസങ്ങള്‍ സഭിക്താതെ പട്ടിണിയിലാണ്. തുച്ഛമായ കൂലി കൊണ്ട് ജീവിതം തള്ളിനാക്കാനാവില്ല. ജീവിതച്ചെലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂലി വര്‍ധനവും അടിയന്തരമായി നടപ്പിലാക്കേണ്ടിയിരിക്കുന്നു. നടപടികള്‍ കൈകൊള്ളേണ്ട കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ജില്ലാ പ്രസിഡന്റ് പി പി ആലി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘം രാഹുല്‍ഗാന്ധി എം പിയെ മേഖലയിലെ പ്രതിസന്ധി ബോധ്യപ്പെടുത്തിയത് പ്രകാരം തോട്ടം, തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നവംബറില്‍ വിളിച്ചുചേര്‍ക്കാന്‍ അദ്ദേഹംആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന തൊഴിലാളി സംഗമം വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. പി പി ആലി അധ്യക്ഷനായികുന്നു. സി ജയപ്രസാദ്, ബി സുരേഷ്ബാബു, ടി എ റെജി, ഗിരീഷ് കല്‍പ്പറ്റ, പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഉമ്മര്‍ കുണ്ടാട്ടില്‍, നജീബ് പിണങ്ങോട്, ഒ ഭാസ്‌ക്കരന്‍, ഒ എം ജോസ്, സാലി റാട്ടക്കൊല്ലി, കെ കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *