March 29, 2024

സ്നേഹിക്കാൻ മാത്രമറിയുന്നവരുടെ നാട്ടിലേക്ക് കലക്ടറായി മടങ്ങിവരാം; ആദരങ്ങളേറ്റു വാങ്ങി ഉമേഷ് വയനാടൻ ചുരമിറങ്ങി

0
Img 20191014 Wa0311.jpg
കൽപ്പറ്റ: 
..'തനിക്ക് വയനാട്ടുകാർ നൽകിയ എല്ലാ ആദരവിനും കാരണം നിങ്ങളാണ്.. ഞാൻ ചെയ്തത് സബ് കലക്‌ടർ എന്ന എന്റെ ജോലി മാത്രമാണ്. നിങ്ങളാരും അങ്ങനെയല്ല, തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാം മറന്ന് രംഗത്തിറങ്ങുകയായിരുന്നു. അതിന്റെ കൂടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്…'
പ്രളയ കാലത്ത് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ നൂറുകണക്കിനു പേരെ സാക്ഷിയാക്കിയുള്ള വയനാട്ടിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സബ്‌കളക്ടർ എൻ എസ് കെ ഉമേഷിന്റെ ഈ വാക്കുകൾ മുഴുമിപ്പിക്കാൻ അനുവദിക്കാതെ സദസ്സിൽ നിലക്കാത്ത കയ്യടി.
വയനാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ദുരന്ത നിവാരണ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വികാര നിർഭര നിമിഷങ്ങൾ..
തന്റെ നാടായ തമിഴ്‌നാട്ടിൽ വാർഡ് കൗൺസിലറെ പോലും വില കൂടിയ കാറുകളിൽ മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഇവിടെ ജങ്ങൾക്കൊപ്പമാണ്  ജനപ്രതിനിധികളെന്നു പറഞ്ഞ ഉമേഷ്, പുത്തുമലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹദിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. 
സ്നേഹിക്കാൻ മാത്രമറിയുന്നവരുള്ള വയനാട്ടിലേക്ക് കലക്ടറായി തിരികെയെത്തുമെന്ന ഉറപ്പു നൽകിയാണ്  അദ്ദേഹം വേദിയോട് വിടപറഞ്ഞത്.
ഉമേഷിന്റെ, ജില്ലയിലെ അവസാനത്തെ പരിപാടിയും ദുരന്ത മുഖങ്ങളിലെ രക്ഷാപ്രവർത്തകർക്കൊപ്പമായത് ദൈവ നിയോഗമായിരിക്കാമെന്നു ഉല്ഘാടക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ചൂണ്ടിക്കാട്ടി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി കെ അനിൽകുമാർ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി എൽ സാബു തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്:
-ജംഷീർ കൂളിവയൽ
ഫോട്ടോ:: ജില്ലയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സബ് കലക്‌ടർ എൻ എസ് കെ ഉമേഷിനൊപ്പം സെൽഫിയെടുക്കുന്ന ദുരന്ത നിവാരണ പ്രവർത്തകർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *