May 30, 2026

മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം വനിതാ ക്ഷിര കർഷക സംഗമം നടത്തി

0
IMG-20191014-WA0316.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ക്ഷീരവികസന വകുപ്പ് ക്ഷീര സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വനിതാ ക്ഷീര കർഷക സർവേയുടെ ഭാഗമായി മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം വനിതാ ക്ഷീരകർഷക സംഗമം നടത്തി.
സംഘം പ്രസിഡൻറ് 
പി.ടി ബിജു ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരായ ഹാരിസ് ,ജിസ് ജോൺസ്, എന്നിവർ പദ്ധതി വിശദീകരണം നടത്തി.സീനിയർ വെറ്റിനറി സർജൻ ഡോ: വി.ആർ. താര
പശുവളർത്തൽ സാധ്യതകളും – വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.സണ്ണി ജോർജ്, ഗിരിജ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
സംഘം ഡയറക്ടർ സോന .ടി.ജെ. സ്വാഗതവും സെക്രട്ടറി എം.എസ്.മഞ്ജുഷ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *