May 30, 2026

മേപ്പാടി-ചൂരല്‍മല-അരണപ്പുഴ റോഡ് പ്രവൃത്തി അടിയന്തിരമായി പുനരാരംഭിക്കണം

0
WhatsApp-Image-2019-10-14-at-12.34.45-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രളക്കെടുതി നേരിടുന്ന ചൂരല്‍മല ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളാകെ ആശ്രയിക്കുന്ന മേപ്പാടി-ചൂരല്‍മല-അരണപ്പുഴ റോഡിന്റെ പ്രവൃത്തി ഹില്‍ ഹൈവേ പ്രദേശങ്ങളില്‍ 52 കോടി വകയിരുത്തി തുടങ്ങിയ പ്രവൃത്തി നിശ്ചലമായിരിക്കുകയാണ്. ദുരന്തബാധിത മേഖലയെ പുനരുദ്ധരിക്കുന്നതിന് ഏറ്റവും സഹായകമാകുന്ന റോഡിന്റെ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒക്‌ടോബര്‍ 23ന് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സേഞ്ച് മുന്നില്‍ മാര്‍ച്ചും, ധര്‍ണ്ണയും നടത്തുവാനും ടോഗം തീരുമാനിച്ചു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റ് പി.പി ആലി അദ്ധ്യക്ഷത വഹിച്ചു. യോഗം കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. എം.എ ജോസഫ്, പി.കെ കുഞ്ഞുമൊയ്തീന്‍, സി. ജയപ്രസാദ്, ബിനുതോമസ്, പി.കെ അനില്‍കുമാര്‍, ഉഷതമ്പി, ബി. സുരേഷ് ബാബു, ജോയ് തൊട്ടിത്തറ, കെ.കെ രാജേന്ദ്രന്‍, ഷംസുദ്ദീന്‍, ഒ.വി റോയ്, പ്രമോദ് തൃക്കൈപ്പറ്റ, എം.ഒ ദേവസ്യ, വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *