April 23, 2024

പ്രളയ പുനരധിവാസത്തിനും ആദിവാസി മേഖലക്കും മുൻഗണനയെന്ന് പുതുതായി ചുമതലയേറ്റ സബ്ബ് കലക്ടർ വികൽപ് ഭരദ്വാജ്

0
Img 20191014 Wa0345.jpg
വികൽപ് ഭരദ്വാജ് വയനാട് സബ് കലക്ടർ .കൽപ്പറ്റ:
പ്രളയ പുനരധിവാസത്തിനും ആദിവാസി മേഖലക്കും മുൻഗണനയെന്ന് പുതുതായി ചുമതലയേറ്റ സബ്ബ് കലക്ടർ വികൽപ് ഭരദ്വാജ്.സബ്ബ് കലക്ടറായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രളയ പുനരധിവാസത്തോടൊപ്പം ജില്ലയിലെ ആദിവാസി മേഖലയുടെ ഉന്നമനത്തിനും പ്രത്യേകിച്ച് ആദിവാസി വിദ്യാർത്ഥികളുടെ പഠന മികവിനുമായിരിക്കും പ്രഥമ പരിഗണന നൽകുക ഒപ്പം പൊതുജന നന്മക്കായി പ്രവർത്തിക്കുമെന്നും വികൽപ് ഭരദ്വാജ് പറഞ്ഞു .
മുൻ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി പ്രവർത്തിച്ചതിന് ശേഷം സെൻട്രൽ റൂറൽ ഡവലപ്പ്മെന്റ് വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി പദവിയിൽ നിന്നാണ് വയനാട്‌ സബ്ബ് കലക്ടറായി ചാർജ് എടുത്തത്.വയനാടിന്റെ 18-ാം മത്. സബ്ബ് കലക്ടറും മാനന്തവാടിയിലെ 42-ാം മത് റവന്യു ഡിവിഷൻ ഓഫീസർ കൂടിയാണ് വികൽപ് ഭരദ്വാജ്.ഉത്തർ പ്രദേശ് സ്വദേശിയായ അദ്ദേഹം ഡൽഹി ഐ.ഐ.ടി.യിൽ നിന്നും എൻജിനീയർ ബിരുദം കരസ്ഥമാക്കിയതിന് ശേഷം ഐ.എ.എസ് നേടുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *