April 24, 2024

സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയുടെ മരണത്തിൽ വൻ പ്രതിഷേധം.

0
Img 20191015 Wa0086.jpg
സി പി എം മുൻ ലോക്കൽ സെക്രട്ടറി കെ സി മണി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മാനന്തവാടി:
സി പി ഐ എം മുൻ തിരുനെല്ലി   ലോക്കൽ സെക്രട്ടറി കെ സി മണി(44) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അപ്പപ്പാറ മരിയ വിന്റർ ഗാർഡനിലെ നൈറ്റ് വാച്ചറായിരുന്ന മണി രാവിലെ 6 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി 
 പാന്റ് എന്റർപ്രൈസസിനകത്ത് വച്ചാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കാട്ടാന മണിയെ അടിച്ച് വീഴ്ത്തി ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ പാന്റ് എൻറർ പ്രൈസസിലെ ജീവനക്കാരൻ പ്രദേശവാസികളെ വിളിച്ച് കൂട്ടി ചെന്ന് നോക്കുമ്പോഴാണ് പരിക്കേറ്റ നിലയിൽ മണിയെ കണ്ടത്.അപ്പപ്പറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കയറി, അവിടെ  നിന്ന് ജില്ലാ ആശുപത്രിയിലേക്ക് വരും വഴി മരണപ്പെടുകയായിരുന്നു.
ആക്കൊല്ലി പുതിയ കോവിലകം
മരിയ വിന്റർഗാർഡനിൽ  23 വർഷമായി വാച്ചറായിരുന്നു.
ചങ്കുമൂല സാരംഗ് നിവാസിൽ ചാമിയാർ ന്റെയും ജാനകിയുടെയും മകനാണ്.
ഭാര്യ :അനിത. ,മക്കൾ :സാരംഗ്, സായുജ്
സഹോദരങ്ങൾ:സിദ്ധു, സുനിൽ, അംബുജാക്ഷി, സുമിത്ര, സരിത.
അപ്പപ്പാറ ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് വരും വഴി മരണ പ്പെടുകയായിരുന്നു.
ഡിവൈ എഫ് ഐ തിരുനെല്ലി മേഖല സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു. സി പി ഐ എം തിരുനെല്ലി ലോക്കൽ സെക്രട്ടറിയായിരുന്ന ഇദ്ധേഹം നിലവിൽ സി പി ഐ എം  തിരുനെല്ലി ലോക്കൽ കമ്മിറ്റി അംഗവും അപ്പപ്പാറ ക്ഷീരസംഘം പ്രസിഡൻറുമാണ്. വന്യമൃഗശല്യം രൂക്ഷമായ തിരുനെല്ലിയിൽ മണിയുടെ മരണത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് രാജ്യത്ത് ഏറ്റവും ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പ്രദേശമായി തിരുനെല്ലി മാറിയതെന്ന് നാട്ടുകാർ ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *