April 20, 2024

സര്‍ട്ടിഫിക്കറ്റ് അദാലത്ത് 17 മുതൽ

0
     പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഐടി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു.എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, വെഹിക്കിള്‍ രജിസ്‌ട്രേഷന്‍, ടൈറ്റില്‍ ഡീഡ് (പട്ടയം), ഇ ഡിസ്ട്രിക്ട് കാസ്റ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന, മരണ, വിവാഹ  സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അദാലത്ത്.സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്ത് മാനന്തവാടി താലൂക്കില്‍ ഒക്‌ടോബര്‍ 17 ന് മാനന്തവാടി മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളിലും വൈത്തിരി താലൂക്കില്‍ 19 ന്  മേപ്പാടി പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലും ബത്തേരി താലൂക്കില്‍ 21ന്  ബത്തേരി മുനിസിപ്പാലിറ്റി ടൗണ്‍ ഹാളിലും നടക്കും.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *