April 20, 2024

കെ സി മണിയുടെ മരണം: തിരുനെല്ലിയാ കെ വിതുമ്പി.

0
Img 20191015 Wa0341.jpg
കാട്ടാനയുടെ ആക്രമണത്തിൽ  കെ സി മണി മരണപ്പെട്ടെന്ന വാർത്ത ചൊവ്വാഴ്ച്ച പുലർച്ചെ ഞെട്ടലോടെയാണ് തിരുനെല്ലിയിറഞ്ഞത്.20 വർഷത്തോളമായി എസ്റേററ്റ് വാച്ച്മാനായി ജോലി ചെയ്ത് വരികയായിരുന്ന  മണി ജോലി കഴിഞ്ഞ് വരുന്നതിനിടെ പാന്റ് എന്റർപ്രൈസസ് എസ്റ്റേറ്റിനുള്ളിൽ വച്ചാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടത്. നൈറ്റ് വാച്ച്മാനായി ജോലി ചെയ്യുകയും പകൽ സമയങ്ങളിൽ മുഴുവൻ സമയ പൊതുപ്രവർത്തകനുമായിരുന്ന മണി
തിരുനെല്ലിക്കാരുടെ സഖാവ് മണിയേട്ടനായിരുന്നു.
സ്വാർത്ഥതയും കളങ്കവും അഹങ്കാരവും ഇല്ലാത്ത  വ്യക്തിത്വം.
രാഷ്ട്രീയ എതിരാളികൾക്ക് പോലും പൂർണ സമ്മതൻ. 
നാടിനും പ്രസ്ഥാനത്തിനും മതേതര മൂല്യത്തിനും വേണ്ടി ഇത്രയധികം വിയർപ്പൊഴുക്കുന്ന  സത്യസന്ധനായൊരു നേതാവ് ഇവിടെ ഉണ്ടാകാനിടയില്ല. തിരുനെല്ലിയിലെ രാഷ്ട്രീയ ചരിത്രത്തിൽ കെ സി മണിക്ക് വ്യക്തമായൊരിടമുണ്ട് ബാലസംഘത്തിലെ അംഗമായപ്പോൾ മുതൽ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി പദം വരെയുള്ള പ്രവർത്തന കാലഘട്ടത്തിൽ മണി സ്വതസിദ്ധമായ   പ്രവർത്തന ശൈലി കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
 കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും എന്ന് ആവശ്യത്തിനും  ആദ്യം വിളിക്കുക മണിയേട്ടനെയാണ്.
മണിയേട്ടൻ വിളിച്ചു ഡീൽ ചെയ്‌താൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലെന്നതാണ് നാട്ടുകാരുടെ അനുഭവം.മണ്ണിനോടും വന്യമൃഗങ്ങളോടും പോരടിക്കാൻ എല്ലാവരുടെയും മുന്നിൽ എന്നും ഉണ്ടായിരുന്നത് സഖാവ് മണിയായിരുന്നു, വന്യ മൃഗശല്യത്തിനെതിരേയുള്ള പോരാട്ടമാണ് സഖാവ് മണിയെ ഇത്രയേറെ ജനകീയനാക്കിയത്, കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളും, വനവിസ്തൃതിയുമുള്ള തിരുനെല്ലി പഞ്ചായത്തിന്റെ എക്കാലത്തേയും പ്രശ്നമാണ് വന്യമൃഗശല്യം, വന്യമൃഗങ്ങളുണ്ടാക്കുന്ന കാർഷിക നഷ്ടങ്ങളും കൊണ്ട് പൊറുതിമുട്ടിയവരുടെയും, ആക്രമണങ്ങളിൽ പരിക്കേറ്റവരുടെയും ശബ്ദമായിരുന്നു മണിയേട്ടൻ, വന്യമൃഗങ്ങളാൽ 35 വർഷത്തിനിടെ കൊല ചെയ്യപ്പെട്ട 85 പേരിലൊരാളായി ഒടുവിൽ.
മണിയുടെ മരണവാർത്തയറിഞ്ഞ് ആയിരങ്ങളാണ് ജില്ലാശുപത്രിയിലേക്കൊഴുകിയെത്തിയത് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *