August 14, 2026

സർവീസ് പെൻഷനേഴ്സ് യൂണിയൻ എടവക യൂണിറ്റ് കുടുംബ സംഗമം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കുടുംബ സംഗമം നടത്തി

മാനന്തവാടി ∙ സർവീസ് പെൻഷനേഴ്സ് യൂണിയൻ എടവക യൂണിറ്റ് കുടുംബ സംഗമം
സംസ്ഥാന സെക്രട്ടറി എസ്.സി. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.
സദാനന്ദന്റെ അധ്യക്ഷത വഹിച്ചു. ചികിത്സാ ഫണ്ട് ശേഖരണം ബ്ലോക്ക്
പ്രസിഡന്റ് ഗംഗാധരൻ എം. ജോസഫിൽ നിന്ന് 5000 രൂപ ഏറ്റു വാങ്ങിക്കൊണ്ട്
നിർവഹിച്ചു. വിവിധ കലാപരിപാടികളും വിഭവ സമ്യദ്ധമായ സ്നേഹവിരുന്നും
ഗാനമേളയും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ഗോപിനാഥൻ, ബ്ലോക്ക്
പ്രതിനിധി എം. രാമചന്ദ്രൻ, ഇ. ശ്രീധരൻ, വി.ആർ.സതീശൻ, കെ.എം. അഗസ്റ്റിൻ‍
എന്നിവർ പ്രസംഗിച്ചു. വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *