April 19, 2024

ലോക മലയാളി കൗണ്‍സില്‍ വയനാട് ചാപ്റ്റര്‍ രൂപീകരിച്ചു.

0
Kulangara.jpg
:

കല്‍പ്പറ്റ:ലോക മലയാളി കൗണ്‍സില്‍ വയനാട് ചാപ്റ്റര്‍ രൂപീകരണ യോഗം സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പി. ഓമന അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുജിത്ത് ശ്രീനിവാസ്, സെക്രട്ടറി സാജു കുര്യന്‍, വള്ളുവനാട് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പുതുക്കാടന്‍, കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി.യു. അലി, മിഡില്‍ ഈസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. ഓമന(ചെയര്‍പേഴ്‌സണ്‍), അഡ്വ.വി.പി. എല്‍ദോ(പ്രസിഡന്റ്), ജോയി ജേക്കബ് മരിയാലയം(സെക്രട്ടറി), വി.എസ്. വത്സരാജ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. 
ജില്ലയില്‍ കാര്‍ഷികത്തകര്‍ച്ചയ്ക്കു ആക്കംകൂട്ടുന്ന വന്യജീവിശല്യം ലഘൂകരിക്കുന്നതിനു ഭരണാധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ചാപ്റ്റര്‍ ഭാരവാഹികളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു. നൈസര്‍ഗികവനം നശിപ്പിച്ച് ഏകവിളത്തോട്ടങ്ങളാക്കിയതാണ് വന്യജീവി ശല്യം വര്‍ധിക്കുന്നതിനു പ്രധാനകാരണമെന്നു വിലയിരുത്തി. എകവിളത്തോട്ടങ്ങള്‍ വെട്ടിനീക്കി മാവും പ്ലാവും ഉള്‍പ്പെടെ ഫലവൃക്ഷങ്ങള്‍ നട്ട് വളര്‍ച്ചെയത്തുവോളം പരിപാലിക്കുന്നതു ഭാവിയില്‍ വന്യജീവിശല്യം ഒരളവോളം ലഘൂകരിക്കാന്‍ സഹായകമാകുമെന്നു അഭിപ്രായപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *