May 30, 2026

ജന്മനാ അസുഖബാധിതനായ മകന് വേണ്ടി കഷ്ടപാടുകൾക്ക് നടുവിൽ ഒരമ്മ ഉദാരമതികളുടെ കനിവ് തേടുന്നു.

0
IMG-20191020-WA0205.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

ജന്മനാ അസുഖബാധിതനായ മകന് വേണ്ടി കഷ്ടപാടുകൾക്ക് നടുവിൽ ഉദാരമതികളുടെ കനിവ് തേടുകയാണ് ഒരു വീട്ടമ്മ. മാനന്തവാടി ഒഴക്കോടി പഞ്ചായത്ത് കോളനിയിലെ 60കാരിയായ പുത്തൻപുരക്കൽ ഓമനയാണ് മകന്റെ തുടർചികിത്സക്കും മറ്റുമായി ഉദാരമതികളുടെ സഹായം തേടുന്നത്.

ഓമനയുടെ മകൻ ബിജുവിന് വയസ് 36 ജന്മനാ അംഗവൈകല്ല്യവും ഒപ്പം ടി.വി.രോഗവും ആമാശയത്തിലെ തകരാറും കാരണം പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ.ബിജുവിന്റെ സ്ഥിത ഇത്തരത്തിലായതുകൊണ്ട് തന്നെ അമ്മ ഓമനക്ക് പണിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥ ആകെ ലഭിക്കുന്ന ബിജുവിനുള്ള തുഛമായ തുകയും അയൽവാസികളും മറ്റും നൽകുന്ന സഹായം കൊണ്ടാണ് കുടുംബം കഴിഞ്ഞ് പോകുന്നത്.ബിജുവിന് മരുന്ന് വാങ്ങണമെങ്കിൽ തന്നെ മാസത്തിൽ നല്ലൊരു തുക വേണം മറ്റ് വരുമാനമൊന്നും ഇല്ലാത്തതിനാൽ തന്റെ മകനെ പോറ്റാൻ കഷ്ടപ്പെടുകയാണ് ഓമന. അതു കൊണ്ട് തന്നെ ഉദാരമതികളായവരുടെ കനിവിനായി കാത്തിരിക്കയാണ് 60കാരിയായ ഈ വീട്ടമ്മ .
സ്ഥിരവരുമാനമില്ലാത്തതിനാൽ തന്റെ നാല് സെന്റ് സ്ഥലത്തെ ചെറിയ വീട്  തുഛമായ തുകക്ക് വാടകക്ക് നൽകി അയൽവാസിയുടെ ഒറ്റമുറിയിൽ കഴിയുകയാണ് ഓമനയും മകൻ ബിജുവും. കനിവുള്ളവർ ഈ കുടുംബത്തെ സഹായിക്കുകയോ ബിജുവിന്റെ തുടർ ചികിത്സക്കുള്ള സഹായം നൽകുകയോ ചെയ്താൽ 60കാരിയായ ഓമനക്കും മകനും ഏറെ അനുഗ്രഹമായേനെ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *