August 14, 2026

കൃഷി ഓഫീസർ സഹ പ്രവർത്തകയെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:


കൃഷി ഓഫീസർ സഹ പ്രവർത്തകയെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി  .തെണ്ടർനാട് കൃഷി ഓഫിസർ മുഹമ്മദ് ഷെഫിഖിന് ഏതിരെയാണ് കൃഷി അസിസ്റ്റന്റ് കൂടിയായ സഹപ്രവർത്തക
കൃഷി അസിസ്റ്റൻണ്ട് ഡയറക്ടർക്കും, വനിത കമ്മീഷനും .പഞ്ചായത്ത് പ്രസിഡണ്ടിനും പരാതി നൽകിയത്
തെണ്ടർനാട് കൃഷി ഓഫിസറായി മുഹമ്മദ് ഷെഫിഖ് ചുമതല ഏറ്റ്  എടുത്തത് മുതൽ ഓഫീസിലെ ജിവനക്കാരോട് അപമര്യാദയായും പെരുമാറുന്നതായും പരാതിയിൽ പറയുന്നു. ഒരു സ്ത്രീ എന്ന പരിഗണന പോലും കൽപ്പിക്കാതെ  അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നതായും പരാതിയിൽ പറയുന്നു.  മാനസിക വിഷമവും അപമാനവും കാരണം ജോലി ചെയ്യാൻ കഴിയുന്നില്ലന്ന് കാണിച്ചാണ് കൃഷി അസിസ്റ്റ്ന്റെ  പരാതി നൽകിയിരിക്കുന്നത്  കൃഷി അസിസ്റ്റൻറ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത് .അതേസമയം പ്രളയ  ദുരിതശ്വാസ പ്രവർത്തനങ്ങൾ അടക്കം കൃത്യമായി ജോലി ചെയ്യാത്തിൽ ചോദ്യം ചെയ്തതിലുള്ള അമർഷവും വിവരങ്ങൾ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തതിലുമുള്ള  അമർഷമാണ്  പരാതിക്ക് കാരണമെന്ന് കൃഷി ഓഫീസർ  മുഹമ്മദ് ഷെഫീഖും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *