April 23, 2024

കുടിവെള്ളക്ഷാമം ഇനി പഴങ്കഥയാകും മലിന ജലവും കുടിവെള്ളമാക്കാം.

0
Img 20191022 Wa0203.jpg
വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പുതിയ ആശയം പരിചയപ്പെടുത്തുകയാണ് കല്യാണി പി മാധവനും ജോസിയ ജിജിയും. ഹയർസെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ തങ്ങളുടെ ആശയം വ്യക്തമാക്കുകയാണ് ഈ മിടുക്കികൾ. മലിനമായ ഏതൊരു ജലസ്രോതസ്സ് ആയാലും അവ തികച്ചും ശുദ്ധീകരിച്ച് കുടിവെള്ളം ആക്കി മാറ്റാനുള്ള വിദ്യയാണ് ഇവർ വികസിപ്പിച്ചെടുത്തത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത് ഫലപ്രദമാകും. വിവിധ ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്ന് ലഭിക്കുന്ന വെള്ളം കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇനിമുതൽ ജലക്ഷാമം എന്നത് പഴങ്കഥയായി മാറും എന്നാണ് ഇവരുടെ വാദം.
     പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിച്ച് അവയിൽ നിന്നും ഇന്ധനങ്ങൾ ഉണ്ടാക്കാനുള്ള വിദ്യയും ഇവർ ശാസ്ത്ര നഗരിയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി എംജിഎം സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരും.
റിപ്പോർട്ട്: ആര്യ ഉണ്ണി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *