എം.എൽ.എ.ക്കും തവിഞ്ഞാൽ പഞ്ചായത്ത് ഭരണ സമിതിക്കുമെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോൺഗ്രസ്സ്
മാനന്തവാടി: എം.എൽ.എ.ക്കും പഞ്ചായത്ത് ഭരണ സമിതിക്കുമെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി തവിഞ്ഞാൽ കോൺഗ്രസ്സ് നേതൃത്വം.ഒ.ആർ.കേളു തവിഞ്ഞാലിനോട് ചിറ്റമ്മനയമാണ് സ്വീകരിക്കന്നതെന്നും പഞ്ചായത്ത് ഭരണസമിതി അതിന് കൂട്ടുനിൽക്കുന്നതായും കോൺഗ്രസ്സ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.നവംബർ ആദ്യം ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും നേതാക്കൾ
നിർദ്ദിഷ്ട്ട കണ്ണൂർ വിമാനതാവളം റോഡ് മാനന്തവാടി – തലപ്പുഴ-പേര്യ വഴിയാക്കാൻ നടപടിയില്ല. റോഡ് കൊട്ടിയൂർ അമ്പായതോട് കണക്കാക്കിയാണ് അലൈൻമെന്റ് നടന്നത്. റോഡ് മാനന്തവാടി വരെ എത്തിക്കാൻ എം.എൽ.എക്ക് കഴിയുന്നില്ല ഫലത്തിൽ എയർപോർട്ട് റോഡ് മാനന്തവാടിക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്.നിർദ്ദിഷ്ട മെഡിക്കൽ കോളേജ് ബോയ്സ് ടൗണിൽ ആരംഭിക്കാൻ എല്ലാ സഹചര്യങ്ങളും ഉണ്ടായിട്ടും എം.എൽ.എ.ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജ് വേണമെന്ന് പറയാനുള്ള ആർജ്ജവം എം.എൽ.എ.എന്ന നിലക്ക് ഒ.ആർ കേളു കാണിക്കണം. പഞ്ചായത്തിന്റെ നാഴികക്കല്ലായ മക്കിമലയിലെ എൻ.സി.സി.അക്കാദമിയും ബോയിസ് ടൗണിലെ റൂസാ കോളേജുമെല്ലാം തവിഞ്ഞാലിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടും ഒരു ചെറുവിരലനക്കാൻ പോലും തയ്യാറാവാതെ മൗനം പാലിക്കുകയാണെന്നും കോൺഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി .
എം.എൽ.എ.യുടെ ചിറ്റമ്മനയത്തിനെതിരെ നവംബറിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ്സ് തവിഞ്ഞാൽ – വാളാട് മണ്ഡലം കമ്മിറ്റികൾ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ എം.ജി.ബിജു, ജോസ് കൈനികുന്നേൽ, ജോസ് പാറക്കൽ, എം.ജി.ബാബു, വി.ടി ഷാജി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply