July 16, 2026

മാനന്തവാടി ജില്ലാ ആശുപത്രിക്ക് വൈ.എം.സി.എ.യുടെ വക വാട്ടർ കിയോസ്ക്ക് സംവിധാനം

0
IMG-20191023-WA0138.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജില്ലാ ആശുപത്രിക്ക് വൈ.എം.സി.എ.യുടെ വക വാട്ടർ കിയോസ്ക്ക് സംവിധാനം.25 ന് കിയോസ്ക്ക് സ്ഥാപിക്കൽ ചടങ്ങ് 25 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാനന്തവാടി വൈ.എം.സി.എ.യുടെ ജന സേവന പദ്ധതിയുടെ ഭാഗമായാണ് ശുദ്ധീകരിച്ച ചുടുവെള്ളവും തണുത്ത വെള്ളവും 24 മണിക്കൂറും ലഭ്യമാകുന്ന വാട്ടർഫ്യൂരിഫെയർ സംവിധാനമാണ് ഒരുക്കി നൽകുന്നത്. 25 ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
      ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും വാർത്താ സമ്മേളനത്തിൽ വൈ.എം.സി.എ.ഭാരവാഹികളായ പ്രെ: ചാക്കോച്ചൻ വട്ടമറ്റം, എം.കെ.പാപ്പച്ചൻ, എൻ.വി ജോർജ്, തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *