പ്രധാന വകുപ്പുകൾക്ക് പ്രത്യേകം ദുരന്തനിവാരണ വേണമെന്ന് ആവശ്യം
കൽപ്പറ്റ:
ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി തയ്യാറാക്കിയ കരട് ജില്ലാ ദുരന്ത നിവാരണ പ്ലാനില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയ പാശ്ചാത്തലത്തിലാണ് ജില്ലയില്‍ ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നത്. യോഗത്തില്‍ ദുരന്ത സാധ്യതാ വിശകലനം, സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കല്‍, ജനകീയ ദുരന്ത പ്രതികരണ സേന രൂപീകരിക്കല്‍, ശാസ്ത്രീയ വിശകലനം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയും അഭിപ്രായ ശേഖരവും നടന്നു. പ്രാദേശിക തലത്തിലും ദുരന്തനിവാരണ പ്ലാനുകള്‍ ആവശ്യമാണെന്നും ജില്ലയിലുടനീളം ജി.ഐ.എസ് മാപ്പിംഗ് ചെയ്യുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പൊതുജനങ്ങള്‍ക്ക് പരിശീലനം, പ്രദേശത്തെ സംബന്ധിച്ചുമുളള അടിസ്ഥാന വിവരശേഖരണം എന്നിവയും പ്ലാനില്‍ ഉള്‍ക്കൊള്ളിക്കണമെന്നും നോഡല്‍ ഓഫീസര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഡിസാസ്റ്റര്‍ റിസ്‌ക്ക് റിഡക്ഷന്‍, ഡിസ്ട്രിക് റെസ്‌പോണ്‍സ് പ്ലാന്‍, റിസോഴ്‌സ് ഡാറ്റാബേസ്, സ്‌റ്റൈയ്ക്ക് ഹോള്‍ഡര്‍ എന്നിങ്ങനെ നാല് വോള്യങ്ങളായിട്ടാണ് നിലവില്‍ കരട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്ന 15 പ്രധാന വകുപ്പുകള്‍ക്കായി പ്രത്യേകം പ്ലാന്‍ തയ്യാറാക്കാനും പദ്ധതിയുണ്ടെന്നും പ്ലാന്‍ വിശദീകരിക്കവെ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം തങ്കച്ചന്‍ ആന്റണി അധ്യക്ഷത വഹിച്ചു. സ്ഫിയര്‍ ഇന്ത്യയുടെ സഹകരണത്തോടെ നടന്ന യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അമിത് രമണന്‍, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍,ഷൈന്‍ ഷോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply