August 14, 2026

വയനാട് ജില്ല സ്ക്കൂൾ ഗെയിംസ് ജൂഡോ മൽസരം സമാപിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് ജില്ല സ്ക്കൂൾ ഗെയിംസ് ജൂഡോ മൽസരം കൽപ്പറ്റ ജില്ല ജൂഡോ അക്കാദമിയിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജൂഡോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഗിരീഷ് പെരുംന്തട്ട അധ്യക്ഷത വഹിച്ചു.കെ.സുനിൽകുമാർ, എം.എം.ലത്തീഫ്, വിനോദ് ജസ്റ്റിൻ, ശ്യാം മോഹൻ, ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.ജെ.വിഷ്ണു, ജില്ലാ ജൂഡോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആർ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജില്ലയിലെ 25-ഓളം സ്ക്കൂളുകളിൽ നിന്നായി 150-ൽ പരം മൽസരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗം ഡെബ്ല്യു ഒഎച്ച് എസ് എസ് മുട്ടിൽ ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് മീനങ്ങാടി രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ജിഎച്ച്എസ്എസ് വാളാട് ഒന്നാം സ്ഥാനവും ജിഎച്ച്എസ്എഎസ് തരുവണ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ എസ് സി എച്ച് എസ് എസ് പയ്യം പള്ളി ഒന്നാം സ്ഥാനവും ക്രസന്റ് സ്ക്കൂൾ പനമരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *