അന്നവും മരുന്നും പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി.
മണത്തണകൂട്ടം, വയ ട്രസ്റ്റ്, കൊയിലേരി ഉദയ വായനശാലഎന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്കിലെ നിര്‍ദ്ദനരായ കുടുംബങ്ങള്‍ക്കുളള അന്നവും മരുന്നും
പദ്ധതിയുടെ വിതരണോദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്മാന് വി. ആര്. പ്രവീജ് ഉദ്ഘാടനം ചെയ്തു. ആയിരം സോളാര്‍ ലൈറ്റുകളും, 3000 ഭക്ഷണ കിറ്റുകളും ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി
മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കമ്മന മോഹനന് അധ്യക്ഷത വഹിച്ചു. വയ ട്രസ്റ്റ് ഇന്നവേഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍ വിതണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റലി ജോര്‍ജ്, മജ്ഞുള അശോകന്, ഗോപിനാഥ് മണത്തണ, കൊട്ടിയൂര്‍ മോഹനന്, ജോണി അറയ്ക്കല്‍, ഏച്ചോം ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply