മോശം മത്സ്യവും മാംസവും നൽകുന്നതിന് പിന്നിൽ മാഫിയ; ബിജെപി
മാനന്തവാടി ∙ എരുമത്തെരുവിലെ മാർക്കറ്റിൽ നിരന്തരമായി ഉപയോഗ ശൂന്യമായ
മത്സ്യ-മാംസാദികൾ വിൽക്കുന്നതിന് കാരണം ഭരണകർത്താക്കളും ഉദ്യോഗസ്ഥരും
അടങ്ങുന്ന മാഫിയ കൂട്ടുകെട്ടാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ
കുറ്റപ്പെടുത്തി. മാനന്തവാടി മാർക്കറ്റിൽ നിന്നും പിടികൂടുന്ന കേടായ
മാംസം ഒരു നടപടിയും സ്വീകരിക്കാതെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ആർജ്ജവവും ഒനങ്ങളോടുള്ള പ്രതിബദ്ധതയും ഭരണകൂടവും ഉദ്യോഗസ്ഥരും കാണിക്കാൻ
തയാറാകണം. വിഷയത്തിൽ നഗരസഭ സ്വീകരിച്ച നടപടികൾ ജനങ്ങളോട് തുറന്ന് പറയാൻ
തയാറാകണമെന്നും ബിജെപി സജി ശങ്കർ ആവശ്യപ്പെട്ടു.
മാനന്തവാടി മാംസ മാർക്കറ്റിൽ നിന്നും പഴകിയ മാംസം പിടിക്കാൻ ഉണ്ടായ സാഹചര്യം മുനിസിപ്പാലിറ്റിയുടെയും, ഭരണ, പ്രതിപക്ഷ, ഉദ്യോഗസ്ഥരൂടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതിലൂടെ ബോധ്യമാകുന്നത്. വേണ്ടത്ര മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്ലാത്തതിനാൽ മത്സ്യ മാംസ മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടപ്പോൾ പകരം വേണ്ടപ്പെട്ടവർക്കെല്ലാം തോന്നുന്നിടത്തെല്ലാം യാതൊരു മാനദണ്ഡവും പാലിക്കാതെ മത്സ്യവും, മാംസവും വിൽക്കുവാൻ മൗനാനുവാദം കൊടുത്തിരിക്കുന്നു.. ഈ തോന്നിവാസത്തിനു ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി മുനിസിപാലിറ്റി ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് മനോജ് പിലാക്കാവിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മനോജ് പാൽവെളിച്ചം, കണ്ണൻ കണിയാരം, കെ ജയചന്ദ്രൻ, ജി കെ മാധവൻ എന്നിവർ സംസാരിച്ചു.





Leave a Reply