April 26, 2026

തൊണ്ണൂറിന്റെ നിറവിൽ മാനന്തവാടി എൽ.എഫ്. സ്കൂൾ.:നവതി വിളംബര റാലി നടത്തി

0
IMG_20191026_140503.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ നവതിയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ വർണശബളമായ ഘോഷയാത്ര അമലോത്ഭവ മാതാ ദേവാലയ വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ 900 ചെറുപുഷ്പങ്ങൾ കൈകളിലേന്തി മാനന്തവാടി ടൗണിലൂടെ നടത്തിയ റാലി ഏവരുടെയും മനം കവർന്നു. നവതിയുടെ ഭാഗമായി കഴിഞ്ഞ 90 വർഷമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിൽ അടുത്ത മാസം പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.മാനേജർ സിസ്റ്റർ ഷോഭിത, മുനിസിപ്പൽ ചെയർപേഴ്സൺ  ശോഭാ രാജൻ, കൗൺസിലറും പൂർവ്വ വിദ്യാർത്ഥികളുമായ  സ്വപന ബിജു,  ജേക്കബ് സെബാസ്റ്റ്യൻ  റഷീദ് പടയൻ .സ്റ്റെർ വിൻസ്റ്റാനി, മുൻ പി ടി എ പ്രസിഡണ്ടുമാരായ  ജോസ് പുന്നക്കുഴി' അഡ്വക്കറ്റ് ജോസിച്ചൻകോര, .സുനിൽ കെ.ജി.  അമൃതരാജ്' ' യു.എ പൗലോസ്, അഡ്വക്കറ്റ് മണി എന്നിവരും പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നിമിഷ സ്വാഗതവും പിടിഎ പ്രസിഡണ്ടും കൺവീനറുമായ  എം.പി ശശികുമാർ നന്ദിയും പ്രകാശിപ്പിച്ചു.പി ടി എ ഭാരവാഹികൾ അധ്യാപകർ പാരൻ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *